---
title: "മാതൃകയായി ഡിവൈഎഫ്ഐ ;  തലശ്ശേരി ഗവൺമെന്റ് ആശുപത്രിയിൽ  പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ  നേതൃത്വത്തിൽ 50 ഓളം പേർ രക്തദാനം നടത്തി"
english_title: "DYFI as a model; Around 50 people donated blood at Thalassery Government Hospital under the leadership of Panur Block Committee"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/359378/dyfi-as-a-model-around-50-people-donated-blood-at-thalassery-government-hospital-under-the-leadership-of-panur-block-committee"
published_at: "2026-05-14T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a059aea93b12_Untitled-3_copy.jpg"
keywords: []
---

# മാതൃകയായി ഡിവൈഎഫ്ഐ ;  തലശ്ശേരി ഗവൺമെന്റ് ആശുപത്രിയിൽ  പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ  നേതൃത്വത്തിൽ 50 ഓളം പേർ രക്തദാനം നടത്തി

> **Lead Summary:** പാനൂർ: ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരംതലശ്ശേരി ഗവൺമെന്റ് ഹോപിറ്റൽ ബ്ലഡ് ബേങ്കിലേക്ക് 50 പേരുടെ രക്തം ദാനം ചെയ്യ്തുചൊക്ലി പഞ്ചായത്ത്പരിധിയിലെ 3 മേഖലാ കമ്മിറ്റിയിൽ നിന്ന് ( മേനപ്രം , ചൊക്ലി, ചൊക്ലി സൗത്ത്‌ ) തെരെഞ്ഞെടുത്ത 50 വളണ്ടിയർമാരാണ് രക്തം നൽകിയത്

## Article Content

പാനൂർ: ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരംതലശ്ശേരി ഗവൺമെന്റ് ഹോപിറ്റൽ ബ്ലഡ് ബേങ്കിലേക്ക് 50 പേരുടെ രക്തം ദാനം ചെയ്യ്തുചൊക്ലി പഞ്ചായത്ത്പരിധിയിലെ 3 മേഖലാ കമ്മിറ്റിയിൽ നിന്ന് ( മേനപ്രം , ചൊക്ലി, ചൊക്ലി സൗത്ത്‌ ) തെരെഞ്ഞെടുത്ത 50 വളണ്ടിയർമാരാണ് രക്തം നൽകിയത്

തലശ്ശേരി ഹോസ്പിറ്റലിലെ ബ്ലഡ് സെന്റർ മെഡിക്കൽ ഓഫീസർ Dr അമൽ ബൈജു, സീനിയർ ടെക്നീഷ്യൻ ഷീന ടി.കെ എന്നിവരുടെ നേതൃത്വത്തിലാണ് രക്തം ശേഖരിച്ചത്.ചൊക്ലി വി.പി. ഓറിയന്റൽ സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ

ആദ്യം രക്തം ദാനം ചെയ്യ്ത മുൻചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ രമ്യടീച്ചർക്ക്

ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ് രക്ത ദാന സർട്ടിഫിക്കറ്റ് നൽകി ഉദ്ഘാടനം ചെയ്യ്തു

ചടങ്ങിൽ ചൊക്ലി മേഖല സെക്രട്ടറി സജീഷ് ടി.ടി.കെ സ്വാഗതവും,

ചൊക്ലി സൗത്ത് മേഖല സെക്രട്ടറി നിവേക് പവിത്രൻ അദ്ധ്യക്ഷതയും വഹിച്ചു ,

DYFI പാനൂർ ബ്ലോക്ക് പ്രസിഡന്റ് എൻ.കെ റൂബിൻ,ഡോ: അമൽ ബാബു, ബ്ലോക്ക് ട്രഷറർ ഷിനന്റു, സീനിയർ ടെക്നീഷ്യൻ ഷീന ടി.കെ, ബ്ലോക്ക് എക്സികുട്ടീവ് മെമ്പർ അനുരാഗ് എന്നിവർ സംസാരിച്ചു ,

മേനപ്രം മേഖലാ സെക്രട്ടറി പ്രഷീബ് നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/359378/dyfi-as-a-model-around-50-people-donated-blood-at-thalassery-government-hospital-under-the-leadership-of-panur-block-committee)