---
title: "പ്രിയതമൻ തന്നെ ജീവനെടുത്തു ; വാടക വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു, പ്രതി റിമാൻഡിൽ"
english_title: "Woman found dead in rented house turns out to be murder, suspect remanded"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/359134/woman-found-dead-in-rented-house-turns-out-to-be-murder-suspect-remanded"
published_at: "2026-05-13T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a04364a6d076_1001234609.jpg"
keywords: []
---

# പ്രിയതമൻ തന്നെ ജീവനെടുത്തു ; വാടക വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു, പ്രതി റിമാൻഡിൽ

> **Lead Summary:** സേലം സ്വദേശിനി കൃഷ്ണവേണി ഒറ്റപ്പാലത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ ഭർത്താവ് സേലം അത്തൂർ സ്വദേശി മണികണ്ഠനെ ( മണി - 37 ) ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു. സേലം ആത്തൂർ പൊത്തനായകൻ പാളയം പുതുക്കോട്ടംപടി കൃഷ്ണവേണിയെ കഴിഞ്ഞ ഞായറാഴ്ചയാണ് ഒറ്റപ്പാലം തെന്നടി ബസാറിലെ അശ്വനി ആശുപത്രിക്ക് സമീപത്തെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

സേലം സ്വദേശിനി കൃഷ്ണവേണി ഒറ്റപ്പാലത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ ഭർത്താവ് സേലം അത്തൂർ സ്വദേശി മണികണ്ഠനെ ( മണി - 37 ) ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു. സേലം ആത്തൂർ പൊത്തനായകൻ പാളയം പുതുക്കോട്ടംപടി കൃഷ്ണവേണിയെ കഴിഞ്ഞ ഞായറാഴ്ചയാണ് ഒറ്റപ്പാലം തെന്നടി ബസാറിലെ അശ്വനി ആശുപത്രിക്ക് സമീപത്തെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പോസ്റ്റ് മോർട്ടത്തിൽ ശ്വാസം മുട്ടിച്ചുള്ള കൊലപാതകമാണെന്ന് വ്യക്തമായ സാഹചര്യത്തിൽ നടത്തിയ വിശദ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. തുണി ഉപയോഗിച്ച് മണികണ്ഠൻ യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ കുറ്റം തെളിഞ്ഞതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/359134/woman-found-dead-in-rented-house-turns-out-to-be-murder-suspect-remanded)