---
title: "ഭാരതീയ വിചാരകേന്ദ്രം വാർഷിക സമ്മേളനം പാനൂരിൽ നടന്നു."
english_title: "The annual conference of the Bharatiya Vichara Kendram was held in Panur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/359091/the-annual-conference-of-the-bharatiya-vichara-kendram-was-held-in-panur"
published_at: "2026-05-13T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a04167b8edd1_Untitled-5_copy.jpg"
keywords: []
---

# ഭാരതീയ വിചാരകേന്ദ്രം വാർഷിക സമ്മേളനം പാനൂരിൽ നടന്നു.

> **Lead Summary:** പാനൂർ: സ്വാതന്ത്ര്യ സമര സേനാനികളുടെ വിപ്ലവമന്ത്രധ്വനിയായിരുന്നു വന്ദേമാതരഗീതമെന്ന് കവിയും നാടകകൃത്തുമായ ശരത് മാറോളി പറഞ്ഞു.

## Article Content

പാനൂർ: സ്വാതന്ത്ര്യ സമര സേനാനികളുടെ വിപ്ലവമന്ത്രധ്വനിയായിരുന്നു വന്ദേമാതരഗീതമെന്ന് കവിയും നാടകകൃത്തുമായ ശരത് മാറോളി പറഞ്ഞു.

ഭാരതീയ വിചാരകേന്ദ്രം പാനൂർ സ്‌ഥാനീയ സമിതി ഇരഞ്ഞിക്കുളങ്ങര എൽ പി സ്‌കൂളിൽ വച്ച് നടത്തിയ വാർഷിക സമ്മേളനത്തിൽ

വന്ദേമാതരത്തിൻ്റെ കാലിക പ്രസക്തി എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ച്സംസാരിക്കുകയായിരുന്നു അദ്ദേഹം .

ദേഹമാസകലം മുറിവേറ്റ ഒരമ്മയെ രക്ഷിക്കാനുള്ള ധാർമ്മിക ഉത്തരവാദിത്വത്തെ ഉദ്ബോധിപ്പിക്കുകയാണ് ബങ്കിം ചന്ദ്രചാറ്റർജി വന്ദേമാതരം ഗീതത്തിലൂടെ ചെയ്തത് .സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇന്നത്തെ യുവതയ്ക്ക് വന്ദേമാതരം കേവലം ഒരു ഗീതമല്ല, മറിച്ച് രാജ്യത്തോടുള്ള വൈകാരികമായ ഐക്യദാർഢ്യമാണ് നൽകുന്നത് എന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു. ചടങ്ങിൽ എൻ. കെ. വേണുദാസ് അധ്യക്ഷത വഹിച്ചു.

അഡ്വ. കെ അശോകൻ, അനീഷ് , പ്രമോദ് , പ്രകാശൻ ,ജിരൺ പ്രസാദ് എന്നിവർ സംസാരിച്ചു .

കെ. കെ ബിനീഷ് സ്വഗതവും ,ടി സജീവൻ നന്ദിയും പറഞ്ഞു. ഭാരതീയ വിചാര കേന്ദ്രം

പാനൂർ യൂണിറ്റ് ഭാരവാഹികളായി

എൻ. കെ വേണുദാസ് (പ്രസിഡണ്ട്), ടി. സജീവൻ ( സിക്രട്ടരി ), ഇ. രമേശൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/359091/the-annual-conference-of-the-bharatiya-vichara-kendram-was-held-in-panur)