---
title: "എല്ലാ സീമകളും കടന്ന് 'മുഖ്യമന്ത്രി' പ്രതിഷേധം, രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ, ; 'കെസി പെട്ടിയെടുപ്പുകാരൻ, അനുകൂലിച്ചാൽ കേരളം മാപ്പ് തരില്ല, വയനാട് അമേഠിയാകും'"
english_title: "'Chief Minister' protests cross all boundaries, poster against Rahul and Priyanka, 'KC is a box office collector, if you support him, Kerala will not forgive you, Wayanad will become Amethi'"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/359050/chief-minister-protests-cross-all-boundaries-poster-against-rahul-and-priyanka-kc-is-a-box-office-collector-if-you-support-him-kerala-will-not-forgive-you-wayanad-will-become-amethi"
published_at: "2026-05-13T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a03faa13e846_Untitled-3_copy.jpg"
keywords: []
---

# എല്ലാ സീമകളും കടന്ന് 'മുഖ്യമന്ത്രി' പ്രതിഷേധം, രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ, ; 'കെസി പെട്ടിയെടുപ്പുകാരൻ, അനുകൂലിച്ചാൽ കേരളം മാപ്പ് തരില്ല, വയനാട് അമേഠിയാകും'

> **Lead Summary:** കേരളത്തിലെ മുഖ്യമന്ത്രി തർക്കം രൂക്ഷമാകുന്നതിനിടെ ഹൈക്കമാൻഡിനും രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വയനാട്ടിൽ പോസ്റ്റർ പ്രതിഷേധം.

## Article Content

കേരളത്തിലെ മുഖ്യമന്ത്രി തർക്കം രൂക്ഷമാകുന്നതിനിടെ ഹൈക്കമാൻഡിനും രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വയനാട്ടിൽ പോസ്റ്റർ പ്രതിഷേധം.

വയനാട് ഡി സി സി ഓഫീസിന് സമീപമാണ് ഇംഗ്ലീഷിൽ എഴുതിയ പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. കെ സി വേണുഗോപാലിനെ പിന്തുണച്ചാൽ കേരളത്തിലെ ജനങ്ങൾ നിങ്ങൾക്ക് മാപ്പ് തരില്ലെന്നും, വയനാട് ഇനി അടുത്ത അമേഠിയായി മാറുമെന്നുമാണ് പോസ്റ്ററുകൾ മുന്നറിയിപ്പ് നൽകുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാൻഡ് കെ സി വേണുഗോപാലിനെ പിന്തുണച്ചാൽ പ്രതിഷേധം ശക്തമാകുമെന്നാണ് പോസ്റ്റർ രോഷപ്രകടനം നൽകുന്ന സൂചന.

കെ സി വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ വെറുമൊരു പെട്ടിയെടുപ്പുകാരൻ ആണെന്നും പോസ്റ്ററിൽ വിമർശനമുണ്ട്. ഈ സാഹചര്യത്തിൽ രാഹുലിന്‍റെയും പ്രിയങ്കയുടെയും വിഡ്ഢിത്തങ്ങൾക്ക് കേരളം മാപ്പ് നൽകില്ലെന്നും പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്. വയനാടിനെ രാഹുൽ ഗാന്ധിയും പ്രിയങ്കയും മറന്നേക്കൂ എന്നും ഇനി ഇവിടെ നിന്ന് ജയിക്കില്ലെന്നും പോസ്റ്ററുകൾ വ്യക്തമാക്കുന്നു. ആരുടെയും പേരില്ലാതെ പ്രത്യക്ഷപ്പെട്ട ഈ പോസ്റ്ററുകൾ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് തെരുവിലേക്ക് പടരുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/359050/chief-minister-protests-cross-all-boundaries-poster-against-rahul-and-priyanka-kc-is-a-box-office-collector-if-you-support-him-kerala-will-not-forgive-you-wayanad-will-become-amethi)