---
title: "മലപ്പുറം മങ്കടയിൽ വ്യു പോയിന്റ് സന്ദർശിക്കാനെത്തിയ  7 വിദ്യാർത്ഥികൾക്ക്  ഇടിമിന്നലേറ്റു ;  4 പേർ  മരിച്ചു."
english_title: "7 students who had come to visit the view point in Mankada, Malappuram were struck by lightning; 4 died."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/359004/7-students-who-had-come-to-visit-the-view-point-in-mankada-malappuram-were-struck-by-lightning-4-died"
published_at: "2026-05-12T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0349411a447_Untitled-1_copy.jpg"
keywords: []
---

# മലപ്പുറം മങ്കടയിൽ വ്യു പോയിന്റ് സന്ദർശിക്കാനെത്തിയ  7 വിദ്യാർത്ഥികൾക്ക്  ഇടിമിന്നലേറ്റു ;  4 പേർ  മരിച്ചു.

> **Lead Summary:** മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് 4 കുട്ടികള്‍ക്ക് ദാരുണാന്ത്യം. പന്തല്ലൂര്‍ മലയിലാണ് അപകടമുണ്ടായത്. 7 വിദ്യാര്‍ത്ഥികള്‍ക്കാണ് മിന്നലേറ്റത്. വ്യൂ പോയിന്‍റ് സന്ദര്‍ശനത്തിനിടെയാണ് ദുരന്തം.

## Article Content

മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് 4 കുട്ടികള്‍ക്ക് ദാരുണാന്ത്യം. പന്തല്ലൂര്‍ മലയിലാണ് അപകടമുണ്ടായത്. 7 വിദ്യാര്‍ത്ഥികള്‍ക്കാണ് മിന്നലേറ്റത്. വ്യൂ പോയിന്‍റ് സന്ദര്‍ശനത്തിനിടെയാണ് ദുരന്തം.

റഹീസ് (20) ഫഹദ് (19) ബഹാസ് (18) സിയാദ് (18) എന്നിവരാണ് മരിച്ചത്. 3 വിദ്യാര്‍ത്ഥികള്‍ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

മങ്കടയിലെ വെള്ളില ഭാഗത്ത് പന്തല്ലൂരിലെ വ്യൂ പോയിന്‍റിലാണ് അപകടമുണ്ടായിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ഇവിടേക്ക് എത്തിയതായിരുന്നു. ആളുകള്‍ സ്ഥിരമായി പോകുന്ന സ്ഥലമാണിത്. 4 പേര്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ആളുകള്‍ ഇവരെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചിരുന്നു. രണ്ട് പേര്‍ മെഡിക്കൽ കോളേജിലെത്തുമ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/359004/7-students-who-had-come-to-visit-the-view-point-in-mankada-malappuram-were-struck-by-lightning-4-died)