---
title: "പണം വച്ച് ചൂതാട്ടം ;  രണ്ട് കേസുകളിലായി  എട്ടുപേർ പിടിയിൽ"
english_title: "Gambling with money; Eight people arrested in two cases"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/358846/gambling-with-money-eight-people-arrested-in-two-cases"
published_at: "2026-05-12T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a02a5eeabebc_police.1697912334.jpg"
keywords: []
---

# പണം വച്ച് ചൂതാട്ടം ;  രണ്ട് കേസുകളിലായി  എട്ടുപേർ പിടിയിൽ

> **Lead Summary:** പണം വച്ച് ചൂതാട്ടത്തിലേർപ്പെട്ട നാലുപേരെ മട്ടന്നൂർ എസ്.ഐ: കെ.പി.മുഹമ്മദ് ഫിറോസിൻ്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു. പൊറോറ പാറക്കണ്ടി ഹൗസിൽ ഉണ്ണികൃഷ്ണൻ , എടയന്നൂർ കാജ മസ്‌ജിദിന് സമീപം കുന്നുമ്മൽ ഹൗസിൽ റിയാസ് , കൊതേരി മഞ്ചിലാൽ ഹൗസിൽ എം.കുഞ്ഞികൃഷ്ണൻ , മരുതായി മുബാറക്ക് ഹൗസിൽ മുഹമ്മദലി (31 എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ സന്ധ്യക്ക് 7.45ന എളമ്പാറ പുതുക്കുടി പാറക്കണ്ടി പറമ്പിൽ ക്ഷേത്രത്തിന് സമീപം റോഡരികിൽ ചൂതാട്ടം നടത്തുമ്പോഴാണ് ഇവർ പിടിയിലായത് 4500 രൂപയും പിടിച്ചെടുത്തു.

## Article Content

പണം വച്ച് ചൂതാട്ടത്തിലേർപ്പെട്ട നാലുപേരെ മട്ടന്നൂർ എസ്.ഐ: കെ.പി.മുഹമ്മദ് ഫിറോസിൻ്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു. പൊറോറ പാറക്കണ്ടി ഹൗസിൽ ഉണ്ണികൃഷ്ണൻ , എടയന്നൂർ കാജ മസ്‌ജിദിന് സമീപം കുന്നുമ്മൽ ഹൗസിൽ റിയാസ് , കൊതേരി മഞ്ചിലാൽ ഹൗസിൽ എം.കുഞ്ഞികൃഷ്ണൻ , മരുതായി മുബാറക്ക് ഹൗസിൽ മുഹമ്മദലി (31 എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ സന്ധ്യക്ക് 7.45ന എളമ്പാറ പുതുക്കുടി പാറക്കണ്ടി പറമ്പിൽ ക്ഷേത്രത്തിന് സമീപം റോഡരികിൽ ചൂതാട്ടം നടത്തുമ്പോഴാണ് ഇവർ പിടിയിലായത് 4500 രൂപയും പിടിച്ചെടുത്തു.

ചാലോട് അഞ്ചരക്കണ്ടി റോഡിൽ മരമില്ലിന് സമീപം പുള്ള മുറി നടത്തിവന്ന മറ്റ് നാലുപേരെയും കസ്റ്റഡിയിലെടുത്തു. ചെക്ക് ക്കുളം മാണിയൂർ റഷീദ് മൻസിലിൽ സി.പി.അഷ്റഫ് (51), പട്ടാന്നൂർ എളമ്പായിയിൽ എ.പി.സലാം (60), പനയത്തുപറമ്പ് ലക്ഷം വീട് ഉന്നതിയിലെ കെ.അനിൽ (48), മുഴപ്പാല കോരൻപീടിക കല്യാണി ഹൗസിൽ കെ.വി.ശശീന്ദ്രൻ (61) എന്നിവരെയാണ് പിടി കൂടിയത്. ഇന്നലെ ഉച്ചതിരിഞ്ഞ് 2.30 ഓടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. 1080 രൂപയും പിടിച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/358846/gambling-with-money-eight-people-arrested-in-two-cases)