---
title: "കണ്ണൂരിൽ കൂട്ടുകാരോടൊപ്പം റെയിൽപ്പാളം മുറിച്ചു കടക്കവെ ടെയിനിടിച്ച് വിദ്യാർത്ഥി മരിച്ചു."
english_title: "A student died after being hit by a train while crossing a railway bridge with his friends in Kannur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/358691/a-student-died-after-being-hit-by-a-train-while-crossing-a-railway-bridge-with-his-friends-in-kannur"
published_at: "2026-05-11T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a01727a99db8_Untitled-4_copy.jpg"
keywords: []
---

# കണ്ണൂരിൽ കൂട്ടുകാരോടൊപ്പം റെയിൽപ്പാളം മുറിച്ചു കടക്കവെ ടെയിനിടിച്ച് വിദ്യാർത്ഥി മരിച്ചു.

> **Lead Summary:** കണ്ണൂർ: കൂട്ടുകാരോടൊപ്പം റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെ തീവണ്ടി തട്ടി വിദ്യാർഥി മരിച്ചു. ചെറുകുന്ന് കട്ടക്കുളത്തെ ഫെലിൻ ഫ്രെഡറിക് ആണ് മരിച്ചത്.ശനിയാഴ്ച രാത്രി 10.50-നായിരുന്നു സംഭവം. ചെറുകുന്ന് ചിടങ്ങീലിൽ ഒരു ക്ലബിൻ്റെ വാർഷികത്തോടനുബന്ധിച്ച് നടന്ന കലാപരി പാടിക്ക് പോയതായിരുന്നു ഫെലിൻ ഫ്രെഡറിക്.

## Article Content

കണ്ണൂർ: കൂട്ടുകാരോടൊപ്പം റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെ തീവണ്ടി തട്ടി വിദ്യാർഥി മരിച്ചു. ചെറുകുന്ന് കട്ടക്കുളത്തെ ഫെലിൻ ഫ്രെഡറിക് ആണ് മരിച്ചത്.ശനിയാഴ്ച രാത്രി 10.50-നായിരുന്നു സംഭവം. ചെറുകുന്ന് ചിടങ്ങീലിൽ ഒരു ക്ലബിൻ്റെ വാർഷികത്തോടനുബന്ധിച്ച് നടന്ന കലാപരി പാടിക്ക് പോയതായിരുന്നു ഫെലിൻ ഫ്രെഡറിക്.

മംഗളൂരുവിലേക്കുള്ള വന്ദേ ഭാരതാണ് തട്ടിയത്. സംഭവസ്ഥലത്തുതന്നെ മരിച്ചു. കൂട്ടുകാർ പരിപാടി നടക്കുന്ന സ്ഥലത്തുചെന്ന് നാട്ടുകാരെ വിവരം അറിയിക്കുക യായിരുന്നു.

അച്ഛന്റെ വീട് ചെറുകുന്ന് പഞ്ചായത്തിലെ തന്നെ കട്ടക്കുളത്താണ്. ചിടങ്ങീലിലെ അമ്മവീട്ടിൽ നിന്നാണ് പരിപാടിക്ക് പോയത്. ഈ വീട്ടിൽനിന്ന് 250 മീ റ്റർ അകലെ വെച്ചായിരുന്നു അപ കടം. ചെറുകുന്ന് ഗവ. വെൽഫെയർ ഹയർ സെക്കൻഡറി സ്കൂൾ പത്താം തരം വിദ്യാർഥിയാണ്.അച്ഛൻ: കെ.എഫ് അനീഷ്. അമ്മ : ടി.ഷീജ . സഹോദരൻ: ഫാബിയ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/358691/a-student-died-after-being-hit-by-a-train-while-crossing-a-railway-bridge-with-his-friends-in-kannur)