---
title: "കണ്ണൂരിൽ  തീവണ്ടിക്കുനേരേ കല്ലെറിഞ്ഞ വിദ്യാർത്ഥി പിടിയിൽ."
english_title: "Student arrested for throwing stones at train in Kannur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/358687/student-arrested-for-throwing-stones-at-train-in-kannur"
published_at: "2026-05-11T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0171500e2bc_police.1697912334.jpg"
keywords: []
---

# കണ്ണൂരിൽ  തീവണ്ടിക്കുനേരേ കല്ലെറിഞ്ഞ വിദ്യാർത്ഥി പിടിയിൽ.

> **Lead Summary:** കണ്ണൂർ: ഞായറാഴ്ച ഉച്ചയ്ക്ക് 3.20-ന് കണ്ണൂർ-ഷൊർണൂർ പാസഞ്ചറിന് നേരേയാണ് കണ്ണൂർ സൗത്ത് സ്റ്റേഷനോട് ചേർന്ന് കല്ലേറുണ്ടായത്. തുടർന്ന് റെയിൽവേ പോലീസ്, ആർ.പി.എഫ്. സംയുക്തമായി പരിശോധന നടത്തി.

## Article Content

കണ്ണൂർ: ഞായറാഴ്ച ഉച്ചയ്ക്ക് 3.20-ന് കണ്ണൂർ-ഷൊർണൂർ പാസഞ്ചറിന് നേരേയാണ് കണ്ണൂർ സൗത്ത് സ്റ്റേഷനോട് ചേർന്ന് കല്ലേറുണ്ടായത്. തുടർന്ന് റെയിൽവേ പോലീസ്, ആർ.പി.എഫ്. സംയുക്തമായി പരിശോധന നടത്തി.

കണ്ണൂർ സൗത്ത് സ്റ്റേഷനോട് ചേർന്നുള്ള വെറ്റിലപ്പള്ളി വയലിന് സമീപത്തെ കുളത്തിൽ കുളിക്കാനായി ചില കുട്ടികളെത്തിയിരുന്നുവെന്ന വിവരം ലഭിച്ചു. ചോദ്യം ചെയ്തതിൽ കണ്ണൂർ സിറ്റി സ്വദേശിയായ 15 വയസ്സുകാരനാണെന്ന് മനസ്സിലായി. പോലീസ് കുട്ടിയുടെ വീട്ടിലെത്തി. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ കാര്യ ഗൗരവം പറഞ്ഞ് മനസ്സിലാക്കി.

ആർ.പി.എഫ്. ഇൻസ്പെക്ടർ ജെ.വർഗീസ്, റെയിൽ വേ പോലീസ് എസ്.എച്ച് ഒ. ഇൻ ചാർജ് പി.കെ.സന്തോ ഷ്, ഗ്രേഡ് എസ്.ഐ. വി.വി. അരുൺ, ആർ.പി.എഫ്. എസ്.ഐ. കെ.എം.സുനിൽ കുമാർ, കെ.പ്രസാദ്, ഇ.ജിഷ്ണു, എൻ.പി.ജിതിൻ, ടി.പ്രദീപൻ, എൻ.ബഷീർ എന്നിവർ ചേർന്നാണ് അന്വേഷണം നടത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/358687/student-arrested-for-throwing-stones-at-train-in-kannur)