---
title: "കൂത്തുപമ്പിലെ ഇടതിൻ്റെ വിജയം അവിശുദ്ധ കൂട്ടുകെട്ടിലൂടെയെന്ന് യു ഡി എഫ്"
english_title: "UDF says Left's victory in Koothupampam is due to an unholy alliance"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/358658/udf-says-lefts-victory-in-koothupampam-is-due-to-an-unholy-alliance"
published_at: "2026-05-11T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a015897d5cf2_Untitled-1_copy.jpg"
keywords: []
---

# കൂത്തുപമ്പിലെ ഇടതിൻ്റെ വിജയം അവിശുദ്ധ കൂട്ടുകെട്ടിലൂടെയെന്ന് യു ഡി എഫ്

> **Lead Summary:** പാനൂർ: കൂത്തുപറമ്പ് മണ്ഡലത്തിലെ ഇടത് വിജയത്തിൽ അവർക്ക് അഭിമാനിക്കാൻ ഒന്നുമില്ലെന്നതാണ് യാഥാർഥ്യം. രാഷ്ട്രീയ സദാചാരങ്ങൾ കാറ്റിൽ പറത്തി ബി ജെ പി വോട്ടുകൾ വ്യാപകമായി കച്ചവടമാക്കി തരപ്പെടുത്തിയെടുത്തതാണ് ഈ വിജയമെന്ന് ബൂത്തുതല വോട്ടിങ് നില വ്യക്തമാക്കുന്നു.

## Article Content

പാനൂർ: കൂത്തുപറമ്പ് മണ്ഡലത്തിലെ ഇടത് വിജയത്തിൽ അവർക്ക് അഭിമാനിക്കാൻ ഒന്നുമില്ലെന്നതാണ് യാഥാർഥ്യം. രാഷ്ട്രീയ സദാചാരങ്ങൾ കാറ്റിൽ പറത്തി ബി ജെ പി വോട്ടുകൾ വ്യാപകമായി കച്ചവടമാക്കി തരപ്പെടുത്തിയെടുത്തതാണ് ഈ വിജയമെന്ന് ബൂത്തുതല വോട്ടിങ് നില വ്യക്തമാക്കുന്നു.

ബി ജെ പി ശക്തി കേന്ദ്രങ്ങളിലെ അവരുടെ വോട്ടുകളിലുണ്ടായ ചോർച്ചയും അത്തരം കേന്ദ്രങ്ങളിലെ ഇടതു വോട്ടുവർദ്ധനയും സൂചിപ്പിക്കുന്നത് അതാണ്. കുന്നോത്തുപറമ്പിലും തൃപ്പങ്ങോട്ടൂരിലെ ചില കേന്ദ്രങ്ങളിലും വ്യാപകമായി വോട്ടു കച്ചവടം നടന്നിട്ടുണ്ട് എന്നത്‌ വ്യക്തമാണ്. സാങ്കേതികമായി ഇടത് സ്ഥാനാർഥി ജയിച്ചെങ്കിലും ഈ തിരഞ്ഞെടുപ്പിൽ ഇടത് ശക്തി കേന്ദ്രങ്ങളിൽ ഭരണ വിരുദ്ധ വികാരം പ്രതിഫലിച്ചിട്ടുണ്ട്.

യു ഡി എഫിന് കഴിഞ്ഞ കാലങ്ങളെക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കാനും എക്കാലത്തെയും മികച്ച വോട്ട് സമാഹരിക്കാനും സാധിച്ചിട്ടുണ്ട്. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രചാരണ രംഗത്തു മുന്നിലെത്താനും ജനഹൃദയങ്ങളിൽ ചേക്കേറാനും സ്ഥാനാർഥി എന്ന നിലക്ക് ജയന്തി രാജന് സാധിച്ചിട്ടുണ്ട്. വമ്പിച്ച സ്വീകാര്യതയാണ് സ്ഥാനാർത്ഥിക്ക് മണ്ഡലത്തിൽ ലഭിച്ചത്. ഇതിൽ വിറളിപൂണ്ടാണ് ഇടതുപക്ഷം അവിശുദ്ധ കൂട്ടുകെട്ടിലേക്ക് പോയത്.ഒരേ സമയം സംഘ് പരിവാർ വോട്ടുകളും എസ് ഡി പി ഐ വോട്ടുകളും തങ്ങളുടെ പെട്ടിയിലാക്കാൻ അവർക്ക് സാധിച്ചു

ഐക്യജനാധിപത്യ മുന്നണിയിൽ വിശ്വാസമർപ്പിച്ചു വോട്ട് ചെയ്ത മുഴുവൻ വോട്ടർമാർക്കും നിയോജകമണ്ഡലം യു ഡി എഫ്‌ കമ്മറ്റിയുടെ നന്ദി അറിയിക്കുന്നതായും യു ഡി എഫ് മണ്ഡലം ചെയർമാൻ വിസുരേന്ദ്രൻ മാസ്റ്ററും കൺവീനർ പി പി എ സലാമും പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/358658/udf-says-lefts-victory-in-koothupampam-is-due-to-an-unholy-alliance)