---
title: "നാദാപുരത്ത് ഗ്യാസ് ലോറി ഓട്ടോറിക്ഷയിലിടിച്ചു അഞ്ചു പേർക്ക് പരിക്കേറ്റു; അപകടത്തിൽപ്പെട്ടത് കുട്ടികളും സ്ത്രീകളും"
english_title: "Five injured as gas lorry hits autorickshaw in Nadapuram; children and women among those injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/358605/five-injured-as-gas-lorry-hits-autorickshaw-in-nadapuram-children-and-women-among-those-injured"
published_at: "2026-05-10T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a008b227deb8_Untitled-1_copy.jpg"
keywords: []
---

# നാദാപുരത്ത് ഗ്യാസ് ലോറി ഓട്ടോറിക്ഷയിലിടിച്ചു അഞ്ചു പേർക്ക് പരിക്കേറ്റു; അപകടത്തിൽപ്പെട്ടത് കുട്ടികളും സ്ത്രീകളും

> **Lead Summary:** നാദാപുരം വാണിമേലിൽ ഗ്യാസ് ലോറി ഓട്ടോറിക്ഷയിലിടിച്ചു അഞ്ചു പേർക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ടത് കുട്ടികളും സ്ത്രീകളും. കുങ്കൻനിരവിന് സമീപമാണ് ഗോഡൗണിലേക്ക് ഗ്യാസുമായി വന്ന ലോറി ഓട്ടോ റിക്ഷയിലിടിച്ചത്.

## Article Content

നാദാപുരം വാണിമേലിൽ ഗ്യാസ് ലോറി ഓട്ടോറിക്ഷയിലിടിച്ചു അഞ്ചു പേർക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ടത് കുട്ടികളും സ്ത്രീകളും. കുങ്കൻനിരവിന് സമീപമാണ് ഗോഡൗണിലേക്ക് ഗ്യാസുമായി വന്ന ലോറി ഓട്ടോ റിക്ഷയിലിടിച്ചത്.

രണ്ട് കുട്ടികളും രണ്ട് സ്ത്രീകളുമുൾപ്പെടെ അഞ്ച് പേർക്കാണ് പരിക്കേറ്റത്. വെളളിയോട് ഭാഗത്ത് കല്യാണത്തിന് വന്നവരാണ് ഓട്ടോയിലുണ്ടായിരുന്നത്.ഓട്ടോ ഡ്രൈവർക്കും പരിക്കുണ്ട്

ആരുടെയും നില ഗുരുതരമല്ല. ഗ്യാസ് ലോറി പിന്നോട്ട് എടുക്കുന്നതിനിടയിൽ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/358605/five-injured-as-gas-lorry-hits-autorickshaw-in-nadapuram-children-and-women-among-those-injured)