---
title: "അകന്ന് കഴിഞ്ഞിരുന്ന ഭാര്യയെ വീട്ടിൽ അതിക്രമിച്ച് കയറി വധിക്കാൻ ശ്രമിച്ച കേസിൽ ഭർത്താവിന് 10 വർഷം തടവും 30,000 രൂപ പിഴയും വിധിച്ച് തലശേരി ജില്ലാ സെഷൻസ് കോടതി"
english_title: "Thalassery District Sessions Court sentences husband to 10 years in prison and Rs 30,000 fine for trying to murder his estranged wife by breaking into her home"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/358385/thalassery-district-sessions-court-sentences-husband-to-10-years-in-prison-and-rs-30000-fine-for-trying-to-murder-his-estranged-wife-by-breaking-into-her-home"
published_at: "2026-05-09T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fef97648e24_Untitled-5_copy.jpg"
keywords: []
---

# അകന്ന് കഴിഞ്ഞിരുന്ന ഭാര്യയെ വീട്ടിൽ അതിക്രമിച്ച് കയറി വധിക്കാൻ ശ്രമിച്ച കേസിൽ ഭർത്താവിന് 10 വർഷം തടവും 30,000 രൂപ പിഴയും വിധിച്ച് തലശേരി ജില്ലാ സെഷൻസ് കോടതി

> **Lead Summary:** കൂടെ താമസിക്കാൻ കൂട്ടാക്കാതെ രണ്ട് വർഷമായി വേറിട്ട് കഴിയുന്ന ഭാര്യയെ കൊലപ്പെടുത്താൻ അവരുടെ താമസസ്ഥലത്ത് ചെന്ന് കുത്തി പരിക്കേൽപിച്ച പ്രതിക്ക് തടവും പിഴയും ശിക്ഷ. ആനക്കുഴി വെള്ളാട്ടെ ആലിച്ചേരി വീട്ടിൽ എ.കെ. നിഷയെ വധിക്കാൻ ശ്രമിച്ചുവെ ന്ന കേസിൽ വിചാരണ നേരിട്ട വെള്ളാട്ടെ ഫർലോങ്കര, പെണ്ണാ ഹൌസിൽ പി.കെ.ഷിജു വിനെയാണ് വിവിധ വകുപ്പുകളിലായി 10 വർഷം തടവിനും 30,000 രൂപ പിഴയടക്കാനും തലശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് ഫിലിപ്പ് തോമസ് ശിക്ഷിച്ചത്.

## Article Content

കൂടെ താമസിക്കാൻ കൂട്ടാക്കാതെ രണ്ട് വർഷമായി വേറിട്ട് കഴിയുന്ന ഭാര്യയെ കൊലപ്പെടുത്താൻ അവരുടെ താമസസ്ഥലത്ത് ചെന്ന് കുത്തി പരിക്കേൽപിച്ച പ്രതിക്ക് തടവും പിഴയും ശിക്ഷ. ആനക്കുഴി വെള്ളാട്ടെ ആലിച്ചേരി വീട്ടിൽ എ.കെ. നിഷയെ വധിക്കാൻ ശ്രമിച്ചുവെ ന്ന കേസിൽ വിചാരണ നേരിട്ട വെള്ളാട്ടെ ഫർലോങ്കര, പെണ്ണാ ഹൌസിൽ പി.കെ.ഷിജു വിനെയാണ് വിവിധ വകുപ്പുകളിലായി 10 വർഷം തടവിനും 30,000 രൂപ പിഴയടക്കാനും തലശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് ഫിലിപ്പ് തോമസ് ശിക്ഷിച്ചത്.

പ്രതി പിഴയടച്ചാൽ സംഖ്യ വധശ്രമത്തിനിരയായ നിഷക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം അധിക തടവ് അനുഭവി ക്കണം. 2021 ജനവരി 8 ന് രാത്രി 10 മണിയോടെയായിരുന്നു സംഭവം. നിഷ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി, അകത്ത് കട്ടിലിൽ കിടക്കുകയായിരുന്ന അവരെ പിച്ചാത്തി കൊണ്ട് കുത്തുകയായിരുന്നു. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ. ജയറാം ദാസാണ് പ്രോസിക്യൂഷനായി വാദിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/358385/thalassery-district-sessions-court-sentences-husband-to-10-years-in-prison-and-rs-30000-fine-for-trying-to-murder-his-estranged-wife-by-breaking-into-her-home)