---
title: "കോഴിക്കോട് വിമാനത്താവളത്തിലിറങ്ങി വീട്ടിലേക്ക് മടങ്ങവേ അപകടത്തിൽ  പ്രവാസി മലയാളിക്ക് ദാരുണാന്ത്യം ; അപകടം പരിയാരത്ത് വച്ച്"
english_title: "An expatriate Malayali met with a tragic end in an accident while returning home from Kozhikode airport; the accident occurred in Pariyaram"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/358297/an-expatriate-malayali-met-with-a-tragic-end-in-an-accident-while-returning-home-from-kozhikode-airport-the-accident-occurred-in-pariyaram"
published_at: "2026-05-09T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69feb5de90c61_69fe8b63aaac0_pravasi.jpg"
keywords: []
---

# കോഴിക്കോട് വിമാനത്താവളത്തിലിറങ്ങി വീട്ടിലേക്ക് മടങ്ങവേ അപകടത്തിൽ  പ്രവാസി മലയാളിക്ക് ദാരുണാന്ത്യം ; അപകടം പരിയാരത്ത് വച്ച്

> **Lead Summary:** അജ്​മാനിൽ നിന്ന്​ അവധിക്ക്​ നാട്ടിലേക്ക്​ പോകുകയായിരുന്നു പ്രവാസി മലയാളി വഴി മധ്യേ വാഹനാപകടത്തിൽ മരിച്ചു.കാസർഗോഡ് ചെറുവത്തൂർ കൈതക്കാട് സ്വദേശി സഫ ഹാജിക്ക എന്നറിയപ്പെടുന്ന പി.സി. അബ്ദുർറഹ്മാൻ ഹാജി ആണ്​ മരണപ്പെട്ടത്​. വെള്ളിയാഴ്ച രാവിലെയാണ്​ ഇദ്ദേഹം അജ്മാനിൽ നിന്നും യാത്രാതിരിച്ചത്​.

## Article Content

അജ്​മാനിൽ നിന്ന്​ അവധിക്ക്​ നാട്ടിലേക്ക്​ പോകുകയായിരുന്നു പ്രവാസി മലയാളി വഴി മധ്യേ വാഹനാപകടത്തിൽ മരിച്ചു.കാസർഗോഡ് ചെറുവത്തൂർ കൈതക്കാട് സ്വദേശി സഫ ഹാജിക്ക എന്നറിയപ്പെടുന്ന പി.സി. അബ്ദുർറഹ്മാൻ ഹാജി ആണ്​ മരണപ്പെട്ടത്​. വെള്ളിയാഴ്ച രാവിലെയാണ്​ ഇദ്ദേഹം അജ്മാനിൽ നിന്നും യാത്രാതിരിച്ചത്​.

കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം വീട്ടിലേക്ക് പോകവേ കണ്ണൂർ പരിയാരത്തിന് സമീപം വെച്ച് ഇദ്ദേഹം സഞ്ചരിച്ച വാഹനം ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അബ്​ദുറഹ്​മാനെ ഉടൻ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിരവധി വർഷങ്ങളായി അജ്മാനിൽ ഹോട്ടൽ കച്ചവടം ചെയ്തുവരികയായിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/358297/an-expatriate-malayali-met-with-a-tragic-end-in-an-accident-while-returning-home-from-kozhikode-airport-the-accident-occurred-in-pariyaram)