---
title: "കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന മുഖ്യകണ്ണികൾ ബംഗ്ളൂരുവിൽ  അറസ്റ്റിൽ ; പിടിയിലായത് കണ്ണൂർ സ്വദേശിയും, പെൺ സുഹൃത്തും"
english_title: "Key links in smuggling MDMA to Kerala arrested in Bengaluru; Kannur native and his girlfriend arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/358294/key-links-in-smuggling-mdma-to-kerala-arrested-in-bengaluru-kannur-native-and-his-girlfriend-arrested"
published_at: "2026-05-09T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69feb510b8bd3_69fe97a942b9b_kollam.jpg"
keywords: []
---

# കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന മുഖ്യകണ്ണികൾ ബംഗ്ളൂരുവിൽ  അറസ്റ്റിൽ ; പിടിയിലായത് കണ്ണൂർ സ്വദേശിയും, പെൺ സുഹൃത്തും

> **Lead Summary:** കേരളത്തിലേക്ക് എംഡിഎംഎ ഉൾപ്പെടെയുള്ള രാസലഹരി വൻതോതിൽ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളായ യുവാവിനെയും പെൺസുഹൃത്തിനെയും ബെംഗളൂരുവിൽനിന്ന് ശാസ്താം കോട്ട പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

കേരളത്തിലേക്ക് എംഡിഎംഎ ഉൾപ്പെടെയുള്ള രാസലഹരി വൻതോതിൽ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളായ യുവാവിനെയും പെൺസുഹൃത്തിനെയും ബെംഗളൂരുവിൽനിന്ന് ശാസ്താം കോട്ട പോലീസ് അറസ്റ്റ് ചെയ്തു.

ലഹരിക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ മൊഴികളെ പിൻതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിലെ പ്രധാനികൾ പിടിയിലായത്. കൊല്ലം മുണ്ടയ്ക്കൽ അദ്വൈതം വീട്ടിൽ അദ്വൈത (27), നിരവധി ലഹരിക്കടത്തുകേസുകളിൽ പ്രതിയായ കണ്ണൂർ പറശ്ശിനിക്കടവ് സൽവ മൻസിലിൽ മുഹമ്മദ് സിജാഹ് (32) എന്നിവരാണ് പി ടിയിലായത്.

ബെംഗളൂരുവിൽ റേഡിയോളജി പഠനത്തിനു പോയ അദ്വൈതയെ പ്രണയം നടിച്ച് ലഹരിക്കട ത്തുസംഘത്തിൻ്റെ കണ്ണിയാക്കുകയായിരുന്നു. ഇരുവരും വ്യാജ പ്പേരിൽ ബെംഗളൂരുവിൽ ഫ്ലാറ്റെടുത്തു താമസിച്ച് ലഹരിക്കടത്തിനു നേതൃത്വം നൽകിവരികയായി രുന്നെന്ന് പോലീസ് അറിയിച്ചു.

ഫെബ്രുവരിയിൽ 23 ഗ്രാം എംഡിഎംഎയുമായി മൈനാഗപ്പള്ളി ഐ.സി.എസ്. ജങ്ഷനിൽനിന്ന് യുവതിയെ പിടി കൂടിയിരുന്നു. ഈ കേസിലെ തുടരന്വേഷണത്തിലാണ് കേരളത്തിലേക്ക് വൻതോതിൽ ലഹരി കയറ്റിയയയ്ക്കുന്ന സംഘത്തിലെ പ്രധാനികൾ അദ്വൈത യും, മുഹമ്മദ് സിജാഹുമാണെന്ന് തെളിഞ്ഞത്.

സിജാഹ് മൂന്നു മയക്കുമരുന്നുകടത്ത് കേസുകളിൽ പ്രതി യാണ്. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപിൻ്റെ മേൽനോട്ടത്തിലായി രുന്നു അന്വേഷണം. ശാസ്താം കോട്ട ഡിവൈ.എസ്.പി. പ്രസാദ്, എസ്.എച്ച.ഒ. മൃദുൽകുമാർ, എസ്.ഐ. ശരത്ത്, എ.എ സ്.ഐ. കെ.ആർ. ബിജു, സി.പി.ഒ.മാരായ അഖിൽ ചന്ദ്രൻ, ഫൈസൽ, വിപിൻകുമാർ, അഞ്ജു എന്നിവർ ചേർന്നാണ് അറസ്റ്റ് പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/358294/key-links-in-smuggling-mdma-to-kerala-arrested-in-bengaluru-kannur-native-and-his-girlfriend-arrested)