---
title: "ധർമ്മടത്തിന്റെ ഉറക്കം കെടുത്തി കാട്ടുപോത്ത് ; തലശേരി - മാഹി ബൈപ്പാസിൽ  സർവീസ് റോഡുകളടക്കം  ബ്ലോക്ക് ചെയ്ത് പോലീസും നാട്ടുകാരും, യാത്രക്കാർ ജാഗ്രത പാലിക്കണം"
english_title: "Wild buffaloes disturb Dharmadam's sleep; Police, locals block service roads on Thalassery-Mahe bypass, urge travelers to be vigilant"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/358250/wild-buffaloes-disturb-dharmadams-sleep-police-locals-block-service-roads-on-thalassery-mahe-bypass-urge-travelers-to-be-vigilant"
published_at: "2026-05-08T23:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fe21b172711_Untitled-1_copy.jpg"
keywords: []
---

# ധർമ്മടത്തിന്റെ ഉറക്കം കെടുത്തി കാട്ടുപോത്ത് ; തലശേരി - മാഹി ബൈപ്പാസിൽ  സർവീസ് റോഡുകളടക്കം  ബ്ലോക്ക് ചെയ്ത് പോലീസും നാട്ടുകാരും, യാത്രക്കാർ ജാഗ്രത പാലിക്കണം

> **Lead Summary:** കഴിഞ്ഞ ദിവസമാണ് കൊട്ടിയൂർ - കണ്ണവം ഫോറസ്റ്റ് പരിധികളിൽ നിന്നും കൂറ്റൻ കാട്ടുപോത്ത് പിണറായി പാനുണ്ട പ്രദേശങ്ങളിലെത്തിയത്.

## Article Content

കഴിഞ്ഞ ദിവസമാണ് കൊട്ടിയൂർ - കണ്ണവം ഫോറസ്റ്റ് പരിധികളിൽ നിന്നും കൂറ്റൻ കാട്ടുപോത്ത് പിണറായി പാനുണ്ട പ്രദേശങ്ങളിലെത്തിയത്.

കഴിഞ്ഞ ദിവസം തോട്ടുമ്മലിൽ കാട്ടുപോത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് രാത്രി പൊലീസ് എത്തിയിരുന്നു. എന്നാൽ മേക്കിലേരി വയലിൽ നിന്നും പോത്തിനെ കാണാതായതിനെ തുടർന്ന് തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. ഇന്ന് ഉച്ചയോടെ കൂളി ബസാറിൽ പോത്തിനെ കണ്ടിരുന്നു.

ഇപ്പോൾ രാത്രി 10.30 ഓടെ ബാലത്തിൽ നിന്നും കൊളശേരി റൂട്ടിലേക്ക് സർവീസ് റോഡിലൂടെ സഞ്ചരിക്കുകയാണ് പോത്ത്. ഇതോടെ സർവീസ് റോഡുകളടക്കം ധർമ്മടം പോലീസും, നാട്ടുകാരും ബ്ലോക്ക് ചെയ്തിരിക്കുകയാണ്.ബൈപ്പാസ് റോഡിലെ യാത്രക്കാരടക്കം ജാഗ്രത പാലിക്കണം. ഇക്കാര്യം ടോൾ പ്ലാസയിലും അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/358250/wild-buffaloes-disturb-dharmadams-sleep-police-locals-block-service-roads-on-thalassery-mahe-bypass-urge-travelers-to-be-vigilant)