---
title: "നാദാപുരത്ത് സ്കൂട്ടറിന്  പിന്നിൽ ബസിടിച്ചു കൂട്ടിയിടിച്ച്  അപകടം ; യുവതിക്ക് ഗുരുതര പരിക്ക്, കേസ്"
english_title: "Accident: Bus collides with scooter in Nadapuram; Woman seriously injured, case filed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/358196/accident-bus-collides-with-scooter-in-nadapuram-woman-seriously-injured-case-filed"
published_at: "2026-05-08T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fdbf825e4d8_Untitled-2_copy.jpg"
keywords: []
---

# നാദാപുരത്ത് സ്കൂട്ടറിന്  പിന്നിൽ ബസിടിച്ചു കൂട്ടിയിടിച്ച്  അപകടം ; യുവതിക്ക് ഗുരുതര പരിക്ക്, കേസ്

> **Lead Summary:** നാദാപുരത്ത് സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം . യുവതിക്ക് ഗുരുതര പരിക്ക്. ഇയ്യങ്കോട് സ്വദേശിയായ മീത്തലെ രയരോത്ത്‌ ശബനക്കാണ് പരിക്കേറ്റത്.

## Article Content

നാദാപുരത്ത് സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം . യുവതിക്ക് ഗുരുതര പരിക്ക്. ഇയ്യങ്കോട് സ്വദേശിയായ മീത്തലെ രയരോത്ത്‌ ശബനക്കാണ് പരിക്കേറ്റത്.

കസ്തൂരിക്കുളം പെട്രോൾ പമ്പിന് സമീപമാണ് സംഭവം . കല്ലാച്ചി ഭാഗത്തുനിന്നും തുണേരിയിലേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ, അതേ ദിശയിൽ നിന്നെത്തിയ KL18Y5861 എന്ന നമ്പർ രജിസ്ട്രേഷനുള്ള ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ താടിയെല്ല് പൊട്ടി ഗുരുതരമായി പരിക്കേറ്റു. ഏപ്രിൽ 28-ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. അമിതവേഗതയിലും അശ്രദ്ധമായും ബസ് ഓവർ ടേക്ക് ചെയ്തതാണ് അപകടത്തിന് കാരണമായതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/358196/accident-bus-collides-with-scooter-in-nadapuram-woman-seriously-injured-case-filed)