---
title: "കണ്ണൂരിൽ കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിച്ച   പതിനാലുകാരൻ മുങ്ങി മരിച്ചു"
english_title: "A 14-year-old boy drowned while trying to retrieve a ball that fell into a well in Kannur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/358138/a-14-year-old-boy-drowned-while-trying-to-retrieve-a-ball-that-fell-into-a-well-in-kannur"
published_at: "2026-05-08T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd8f5dac9c6_Untitled-2_copy.jpg"
keywords: []
---

# കണ്ണൂരിൽ കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിച്ച   പതിനാലുകാരൻ മുങ്ങി മരിച്ചു

> **Lead Summary:** കണ്ണൂർ : കണ്ണൂരിൽ കളിക്കുന്നതിനിടെ കിണറ്റിൽ വീണ പന്ത് എടുക്കാൻ ഇറങ്ങിയ പതിനാലുവയസുകാരൻ മരിച്ചു . കാട്ടാമ്പള്ളി സ്വദേശി മുഹമ്മദാണ് മരിച്ചത് . ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത് .

## Article Content

കണ്ണൂർ : കണ്ണൂരിൽ കളിക്കുന്നതിനിടെ കിണറ്റിൽ വീണ പന്ത് എടുക്കാൻ ഇറങ്ങിയ പതിനാലുവയസുകാരൻ മരിച്ചു . കാട്ടാമ്പള്ളി സ്വദേശി മുഹമ്മദാണ് മരിച്ചത് . ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത് .

കൊയ്യം മർക്കസിൽ താമസിച്ച് പഠിക്കുകയാണ് മുഹമ്മദ് . രാവിലെ കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ പന്ത് കിണറ്റിൽ പോകുകയും , അതിന്റെ സമീപത്തേക്ക് എത്തിയ വിദ്യാർത്ഥി കിണറ്റിലേക്ക് വീഴുകയായിരുന്നു . കൂടെയുണ്ടായിരുന്ന കൂട്ടുകാർ നാട്ടുകാരെയും ഉസ്താദിനെയും വിവരമറിയിക്കുകയായിരുന്നു . കുട്ടിയെ കിണറ്റിൽ നിന്നും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല . മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/358138/a-14-year-old-boy-drowned-while-trying-to-retrieve-a-ball-that-fell-into-a-well-in-kannur)