---
title: "പാനൂർ നജാത്തുൽ ഇസ്ലാം നഴ്സറി ആന്റ് യു.പി സ്കൂൾ ആദരായനം സംഘടിപ്പിച്ചു ;  അനുമോദിച്ചത് മദ്രസ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ"
english_title: "Panur Najathul Islam Nursery and UP School organized a felicitation ceremony; felicitated those who achieved high results in the Madrasa Public Examination"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/358086/panur-najathul-islam-nursery-and-up-school-organized-a-felicitation-ceremony-felicitated-those-who-achieved-high-results-in-the-madrasa-public-examination"
published_at: "2026-05-08T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd6b656c49e_Untitled-1_copy.jpg"
keywords: []
---

# പാനൂർ നജാത്തുൽ ഇസ്ലാം നഴ്സറി ആന്റ് യു.പി സ്കൂൾ ആദരായനം സംഘടിപ്പിച്ചു ;  അനുമോദിച്ചത് മദ്രസ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ

> **Lead Summary:** പാനൂർ: പാനൂർ നജാത്തുൽ ഇസ്ലാം നഴ്സറി ആന്റ് യു.പി സ്കൂൾ ആദരായനം സംഘടിപ്പിച്ചു മഹല്ല് കമ്മിറ്റി വൈസ് പ്രസിഡണ്ട് പി.കെ. ശാഹുൽ ഹമീദ് ഉദ്ഘാടനവും, മുഖ്യപ്രഭാഷണവും നടത്തി.പാനൂർ ജുമാമസ്ജിദ് മുദരിസ് എൻ. മുഹമ്മദ് ഫൈസി ഇർഫാനി പ്രാർത്ഥന നടത്തി.മഹല്ല് കമ്മിറ്റി പ്രസിഡണ്ട് ടി.കെ അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു.

## Article Content

പാനൂർ: പാനൂർ നജാത്തുൽ ഇസ്ലാം നഴ്സറി ആന്റ് യു.പി സ്കൂൾ ആദരായനം സംഘടിപ്പിച്ചു മഹല്ല് കമ്മിറ്റി വൈസ് പ്രസിഡണ്ട് പി.കെ. ശാഹുൽ ഹമീദ് ഉദ്ഘാടനവും, മുഖ്യപ്രഭാഷണവും നടത്തി.പാനൂർ ജുമാമസ്ജിദ് മുദരിസ് എൻ. മുഹമ്മദ് ഫൈസി ഇർഫാനി പ്രാർത്ഥന നടത്തി.മഹല്ല് കമ്മിറ്റി പ്രസിഡണ്ട് ടി.കെ അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു.

ടി.മുഹമ്മദ് ഹനീഫ്, വി.വി.മുസ്തഫ ഹാജി, ടി. റഷീദ്, കെ.പി മഹമൂദ് എന്നിവർ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം നടത്തി. ടി. അലി, പി ടി എ പ്രസിഡണ്ട് പി.കെ റഫീഖ് എന്നിവർ സംസാരിച്ചു.

പ്രധാനധ്യാപകൻ എ.കെ അബ്ദുൽ ലത്തീഫ് സ്വാഗതവും, സീനിയർ അസിസ്റ്റന്റ് ജിഷ നന്ദിയും പറഞ്ഞു. തുടർന്ന് പൊലീസ് ഓഫീസർ രംഗീഷ് കടവത്ത് രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണ ക്ലാസെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/358086/panur-najathul-islam-nursery-and-up-school-organized-a-felicitation-ceremony-felicitated-those-who-achieved-high-results-in-the-madrasa-public-examination)