---
title: "നാദാപുരത്തിന്  ഞെട്ടലായി 20 കാരന്റെ  മരണം ; മന്തി കഴിച്ചുള്ള വിഷബാധയെന്ന് സംശയം, കേസെടുത്ത് പൊലീസ്"
english_title: "Nadapuram shocked by death of 20-year-old; suspected poisoning from eating manti, police register case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/358074/nadapuram-shocked-by-death-of-20-year-old-suspected-poisoning-from-eating-manti-police-register-case"
published_at: "2026-05-08T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd611b9e211_69fcc7fed3102_anai.jpg"
keywords: []
---

# നാദാപുരത്തിന്  ഞെട്ടലായി 20 കാരന്റെ  മരണം ; മന്തി കഴിച്ചുള്ള വിഷബാധയെന്ന് സംശയം, കേസെടുത്ത് പൊലീസ്

> **Lead Summary:** നാദാപുരത്ത് നാടിന് ഞെട്ടലായായി യുവാവിൻ്റെ ആകസ്മിക മരണം. മന്തി കഴിച്ചതിനെ തുടർന്നുള്ള ഭക്ഷ്യ വിഷബാധയെന്ന് സംശയത്തിൽ .ചേലക്കാട് പൗർണമിയിലെ കിഴക്കയിൽ വിനോദൻ്റെയും ജെസിയുടെ മകൻ അനൈൻ വിനോദ് ആണ് മരിച്ചത്. 

## Article Content

നാദാപുരത്ത് നാടിന് ഞെട്ടലായായി യുവാവിൻ്റെ ആകസ്മിക മരണം. മന്തി കഴിച്ചതിനെ തുടർന്നുള്ള ഭക്ഷ്യ വിഷബാധയെന്ന് സംശയത്തിൽ .ചേലക്കാട് പൗർണമിയിലെ കിഴക്കയിൽ വിനോദൻ്റെയും ജെസിയുടെ മകൻ അനൈൻ വിനോദ് ആണ് മരിച്ചത്. 

രണ്ട് ദിവസമായി ചെറിയ ശാരീരിക അസ്വസ്ഥതയുണ്ടായിരുന്ന ശ്യാസ തടസത്തെ തുടർന്ന് അനൈനിനെ ഇന്നലെ അർദ്ധരാത്രി കക്കട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുയായിരുന്നു.രക്തത്തിൽ ഓക്സിജൻ്റെ അളവ് കുറഞ്ഞ് വന്നതിനെ തുടർന്ന് പുലർച്ചയോടെയാണ് തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചത്.

ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് വെറ്റിലേറ്ററിലേക്ക് മാറ്റി. വൃക്ക ഉൾപ്പെടെയുള്ള ആന്തരിക അവയവങ്ങൾ തകരാറിലായി 

ഇക്കഴിഞ്ഞ മെയ് ഒന്നിന് രാത്രി അനൈനും സുഹൃത്തുക്കളും ചേലക്കാട് നിന്ന് മന്തിയും അൽഫാമും കഴിച്ചിരുന്നു. അന്ന് കൂടെ ഭക്ഷണം കഴിച്ച കൂട്ടുകാർക്ക് ഛർദ്ദിലും ദേഹാസ്വാസ്ഥതയും അനുഭവപ്പെട്ടിരുന്നു. ഈ ഒരു സംശയത്താലാണ് മരണ കാരണം കണ്ടെത്താൻ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.

തശ്ശേരിയിൽ സഹകരണ ഡിപ്പാർട്ട്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എച്ച്ഡിസി കോഴ്‌സ് പൂർത്തിയാക്കിയ അനൈൻ വിനോദ് കക്കട്ടിലെ സഹകരണ ബാങ്കിൽ തൊഴിൽ പരിശീലനം നടത്തിവരികയാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/358074/nadapuram-shocked-by-death-of-20-year-old-suspected-poisoning-from-eating-manti-police-register-case)