---
title: "യു.ഡി.എഫ് അനുകൂല സംഘടന ഡി.ഐ.ജിയെയും, കലക്ടറെയും കണ്ടു ; സർക്കാർ ഓഫീസുകളിൽ മാറ്റം അതിവേഗത്തിൽ"
english_title: "Pro-UDF organization meets DIG and Collector; Changes in government offices are happening rapidly"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/357858/pro-udf-organization-meets-dig-and-collector-changes-in-government-offices-are-happening-rapidly"
published_at: "2026-05-07T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc2b012f506_Untitled-3_copy.jpg"
keywords: []
---

# യു.ഡി.എഫ് അനുകൂല സംഘടന ഡി.ഐ.ജിയെയും, കലക്ടറെയും കണ്ടു ; സർക്കാർ ഓഫീസുകളിൽ മാറ്റം അതിവേഗത്തിൽ

> **Lead Summary:** കലക്ടറടക്കമുള്ള സർക്കാർ ഓഫീസുകളിലും ഡി.ഐ.ജി - എസ്.പി ഓഫീസുകളടക്കമുള്ള പോലീസ് ഓഫീസുകളിലും ഉടൻ മാറ്റം വരുത്തുമെന്ന് ഉറപ്പായി.. ഇന്നലെ തന്നെ എൻ.ജി.ഒ അസോസിയേഷൻ ജില്ലാ ഭാരവാഹികൾ ഡി.ഐ.ജിയെയും ജില്ലാ കലക്ടറെയും കണ്ട് ആവശ്യമുന്നയിച്ചു. പോലീസിൽ എല്ലാ സ്റ്റേഷനിലെയും ഡി.എച്ച്.ക്യുയിലെയും എ.ആർ ക്യാമ്പിലെയും ഡ്യൂട്ടി ഡീറ്റലിംഗ് സ്റ്റാഫിനെ മാറ്റിയെങ്കിലും സ്റ്റേഷനുകളിലെ പി.ആർ.ഒ അടക്കമുള്ള പ്രധാന പോസ്റ്റുകളിൽ ഉടൻ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് കൂടി തിരഞ്ഞെടുപ്പ് ഡ്യൂട്ടി നിലവിലുള്ളതിനാൽ നാളെക്ക് ശേഷമാണ് മാറ്റമുണ്ടാവുക.

## Article Content

കലക്ടറടക്കമുള്ള സർക്കാർ ഓഫീസുകളിലും ഡി.ഐ.ജി - എസ്.പി ഓഫീസുകളടക്കമുള്ള പോലീസ് ഓഫീസുകളിലും ഉടൻ മാറ്റം വരുത്തുമെന്ന് ഉറപ്പായി.. ഇന്നലെ തന്നെ എൻ.ജി.ഒ അസോസിയേഷൻ ജില്ലാ ഭാരവാഹികൾ ഡി.ഐ.ജിയെയും ജില്ലാ കലക്ടറെയും കണ്ട് ആവശ്യമുന്നയിച്ചു. പോലീസിൽ എല്ലാ സ്റ്റേഷനിലെയും ഡി.എച്ച്.ക്യുയിലെയും എ.ആർ ക്യാമ്പിലെയും ഡ്യൂട്ടി ഡീറ്റലിംഗ് സ്റ്റാഫിനെ മാറ്റിയെങ്കിലും സ്റ്റേഷനുകളിലെ പി.ആർ.ഒ അടക്കമുള്ള പ്രധാന പോസ്റ്റുകളിൽ ഉടൻ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് കൂടി തിരഞ്ഞെടുപ്പ് ഡ്യൂട്ടി നിലവിലുള്ളതിനാൽ നാളെക്ക് ശേഷമാണ് മാറ്റമുണ്ടാവുക.

കഴിഞ്ഞ പത്ത് വർഷം പ്രധാന തസ്‌തികയിൽ നിന്ന് മാറ്റപ്പെട്ട എൻ.ജി.ഒ അസോസിയേഷൻ പ്രവർത്തകരെ അവർക്ക് ഇഷ്‌ടപ്പെട്ട സ്ഥലത്തേക്ക് ഉടൻ മാറ്റും. റവന്യു വകുപ്പിൽ സമൂലമാറ്റം ഉടൻ ഉണ്ടാകും.

ജില്ലാ കലക്ടറെയാണ് ആദ്യം മാറ്റുക. സി.പി.എമ്മിൻ്റെ ഇഷ്ടപ്രകാരം പ്രവർത്തിച്ചതിൻറെ പേരിൽ കോൺഗ്രസിൻ്റെ ശത്രുപക്ഷത്തിലെ പ്രധാന ഉദ്യോഗസ്ഥൻ ജില്ലാ കലക്ടറാണ്. തഹസിൽദാർമാരെ മാറ്റാൻ ചില സാങ്കേതിക തടസം നിലവിലുണ്ട്. സെൻസസ് പൂർത്തിയാക്കുന്നതു വരെ തഹസിൽദാർമാരെ മാറ്റരുതെന്ന് കേന്ദ്രസർക്കാർ ഉത്തരവ് നിലവിലുണ്ട്. ഇത് മറികടന്ന് വേണം തഹസിൽദാർമാരെ നിയമിക്കാൻ. പത്ത് വർഷം എൻ.ജി.ഒ അസോസിയേഷൻ്റെ പ്രധാന ഭാരവാഹിയായി പ്രവർത്തിച്ചു സാബുവാണ് തളിപ്പറമ്പിൽ തഹസിൽദാർ ആയി നിയമിക്കപ്പെടുക.

ഓരോ വകുപ്പിലും വരുത്തേണ്ട മാറ്റങ്ങളുടെ ലിസ്റ്റ് ഇതിനകം തയ്യാറാക്കി കഴിഞ്ഞു. ഇത് പ്രകാരം മാറ്റത്തിന് വകുപ്പ് തലവന്മാർ തയ്യാറായില്ലെങ്കിൽ ഇവരെ കൂടി മാറ്റി ഉത്തരവ് പ്രാബല്യ ത്തിൽ വരുത്താനാണ് യു. ഡി.എഫ് തീരുമാനം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/357858/pro-udf-organization-meets-dig-and-collector-changes-in-government-offices-are-happening-rapidly)