---
title: "സിനിമയെ വെല്ലും ട്വിസ്റ്റ്, വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല ;  സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ"
english_title: "Twist that will challenge the movie, Vijay could not prove majority; oath-taking uncertain"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/357775/twist-that-will-challenge-the-movie-vijay-could-not-prove-majority-oath-taking-uncertain"
published_at: "2026-05-06T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fb667b116ae_Untitled-3_copy.jpg"
keywords: []
---

# സിനിമയെ വെല്ലും ട്വിസ്റ്റ്, വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല ;  സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ

> **Lead Summary:** സർക്കാർ രൂപീകരിക്കുന്നതിൽ ഭൂരിപക്ഷം തെളിയിക്കാനാവാതെ ടിവികെ. ഭൂരിപക്ഷം തെളിയിക്കാൻ 118 എംഎൽഎമാരുടെ പിന്തുണ കത്ത് ആവശ്യമെന്ന് വ്യക്തമാക്കി ഗവർണർ രാജേന്ദ്ര അർലേക്കർ. കത്ത് ലഭിച്ചാൽ സത്യപ്രതിജ്ഞയിലേക്ക് കടക്കാമെന്നും ഗവർണർ വ്യക്തമാക്കി.

## Article Content

സർക്കാർ രൂപീകരിക്കുന്നതിൽ ഭൂരിപക്ഷം തെളിയിക്കാനാവാതെ ടിവികെ. ഭൂരിപക്ഷം തെളിയിക്കാൻ 118 എംഎൽഎമാരുടെ പിന്തുണ കത്ത് ആവശ്യമെന്ന് വ്യക്തമാക്കി ഗവർണർ രാജേന്ദ്ര അർലേക്കർ. കത്ത് ലഭിച്ചാൽ സത്യപ്രതിജ്ഞയിലേക്ക് കടക്കാമെന്നും ഗവർണർ വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നു വന്ന ടിവികെയ്ക്ക് കേവലഭൂരിപക്ഷമായ 118ൽ എത്താൻ 10ഓളം സീറ്റുകളാണ് വേണ്ടിയിരുന്നത്. കോൺഗ്രസ് കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ കേവല ഭൂരിപക്ഷം 112 ആയി ഉയർന്നു. സർക്കാർ രൂപീകരിക്കുവാൻ 118 സീറ്റുകൾ ആവശ്യമാണെന്നിരിക്കെ 6 സീറ്റുകൾ കൂടി ലഭിച്ചാലേ ടിവികെയ്ക്ക് സർക്കാർ രൂപീകരിക്കാനാകൂ.

അതേസമയം, കോൺഗ്രസിന് പുറമേ ഏതെങ്കിലും സ്വതന്ത്രർ ടിവികെയുടെ ഭാഗമാകുമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. വർഗീയ ശക്തികളെ സഖ്യത്തിൽ നിന്നും മാറ്റി നിർത്തണമെന്ന നിബന്ധനയോട് കൂടിയായിരുന്നു കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യം രൂപീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസ് തമിഴ്നാട്ടിലെ ജനങ്ങളെ പിന്നിൽ നിന്ന് കുത്തുകയാണ് ചെയ്തതെന്ന് ഡിഎംകെ കുറ്റപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/357775/twist-that-will-challenge-the-movie-vijay-could-not-prove-majority-oath-taking-uncertain)