---
title: "ആഘോഷമാക്കാൻ മാഹിയിൽ നിന്നും  മദ്യക്കടത്ത് ; വിവാഹത്തിൽ പങ്കെടുക്കാനാകാതെ  യുവാക്കൾ റിമാന്റിൽ"
english_title: "Liquor smuggled from Mahe to celebrate; Youths remanded as they cannot attend wedding"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/357652/liquor-smuggled-from-mahe-to-celebrate-youths-remanded-as-they-cannot-attend-wedding"
published_at: "2026-05-06T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69faed582560e_police.1697912334.jpg"
keywords: []
---

# ആഘോഷമാക്കാൻ മാഹിയിൽ നിന്നും  മദ്യക്കടത്ത് ; വിവാഹത്തിൽ പങ്കെടുക്കാനാകാതെ  യുവാക്കൾ റിമാന്റിൽ

> **Lead Summary:** സുഹൃത്തിന്റെ വിവാഹം ആഘോഷമാക്കാൻ മാഹി പള്ളൂരിൽനിന്ന് കോഴിക്കോട്ടേക്ക് മദ്യം കടത്തുകയായിരുന്ന രണ്ടുയുവാക്കൾ പോലീസ് പിടിയിലായി. കോഴിക്കോട് ചേളന്നൂർ സ്വദേശിക ളായ എടക്കര എംബ്രലത്ത് പൊയിൽ എ.ജ്യോതിഷ് ബാബു , പട്ടർപാലം പ്രണവത്തിൽ ഡി.പി.നിധിൻ എന്നിവരെയാണ് നാദാപുരം പോലീസ് പിടിച്ചത്.

## Article Content

സുഹൃത്തിന്റെ വിവാഹം ആഘോഷമാക്കാൻ മാഹി പള്ളൂരിൽനിന്ന് കോഴിക്കോട്ടേക്ക് മദ്യം കടത്തുകയായിരുന്ന രണ്ടുയുവാക്കൾ പോലീസ് പിടിയിലായി. കോഴിക്കോട് ചേളന്നൂർ സ്വദേശിക ളായ എടക്കര എംബ്രലത്ത് പൊയിൽ എ.ജ്യോതിഷ് ബാബു , പട്ടർപാലം പ്രണവത്തിൽ ഡി.പി.നിധിൻ എന്നിവരെയാണ് നാദാപുരം പോലീസ് പിടിച്ചത്.

ഇവരിൽനിന്ന് 22 ലിറ്റർ മാഹിമദ്യവും ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.സംസ്ഥാനപാതയിൽ തൂണേരി ബ്ലോക്ക് ഓഫീസിന് സമീപം പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്.

ഇവരുടെ സ്കൂട്ടറിനുള്ളിൽനിന്ന് 750 മില്ലീലിറ്ററിന്റെ 12 മദ്യക്കുപ്പികളും, 500 മില്ലീലിറ്ററിൻ്റെ 26 കുപ്പികളും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/357652/liquor-smuggled-from-mahe-to-celebrate-youths-remanded-as-they-cannot-attend-wedding)