---
title: "പാനൂരിനടുത്ത് പുത്തൂരിൽ പി ആർ മന്ദിരത്തിന് നേരെ പടക്കമേറ് ; പരാതി"
english_title: "Firecrackers fired at PR building in Puttur near Panur; complaint filed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/357564/firecrackers-fired-at-pr-building-in-puttur-near-panur-complaint-filed"
published_at: "2026-05-06T08:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69faae4a24e05_police.1697912334.jpg"
keywords: []
---

# പാനൂരിനടുത്ത് പുത്തൂരിൽ പി ആർ മന്ദിരത്തിന് നേരെ പടക്കമേറ് ; പരാതി

> **Lead Summary:** പാനൂർ : യുഡിഎഫിന്റെ ആഹ്ലാദ പ്രകടനം കടന്നു പോകവെ പുത്തൂർ പി ആർ മന്ദിരത്തിന് നേരെ പടക്കമേറ്. ചൊവ്വാഴ്ച വൈകീട്ട് 6 മണിക്കാണ് സംഭവം.

## Article Content

പാനൂർ : യുഡിഎഫിന്റെ ആഹ്ലാദ പ്രകടനം കടന്നു പോകവെ പുത്തൂർ പി ആർ മന്ദിരത്തിന് നേരെ പടക്കമേറ്. ചൊവ്വാഴ്ച വൈകീട്ട് 6 മണിക്കാണ് സംഭവം.

രാഷ്ട്രീയ യുവ ജനതാദൾ നിയോജക മണ്ഡലം കമ്മിറ്റി യോഗം നടക്കവെ യു ഡി എഫ് ആഹ്ലാദ പ്രകടനം കടന്നുപോകുകയായിരുന്നു. പ്രകടനം കാണാനായി യോഗത്തിൽ പങ്കെടുത്ത സ്ത്രീകളടക്കം പുറത്തുവന്നപ്പോഴാണ് ചിലർ കത്തിച്ച പടക്കങ്ങൾ സ്ത്രീകൾക്ക് നേരെ എറിയുകയും ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്തത്.

സർവകക്ഷി തീരുമാനത്തിന് എതിരാണിതെന്നും, ബോധപൂർവം കുഴപ്പങ്ങളുണ്ടാക്കാനുള്ള ശ്രമമാണിതിന് പിന്നിലെന്നും കാണിച്ച് രാഷ്ട്രീയ യുവ ജനതാദൾ കൂത്ത്പറമ്പ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് എം.കെ രഞ്ജിത്ത് കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/357564/firecrackers-fired-at-pr-building-in-puttur-near-panur-complaint-filed)