---
title: "കണ്ണൂർ   പള്ളിക്കുന്നിൽ കെ എസ് ആർ ടി സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു"
english_title: "Youth dies in collision between KSRTC bus and scooter in Pallikunnu, Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/357140/youth-dies-in-collision-between-ksrtc-bus-and-scooter-in-pallikunnu-kannur"
published_at: "2026-05-04T08:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f8104c992d9_Untitled-4_copy.jpg"
keywords: []
---

# കണ്ണൂർ   പള്ളിക്കുന്നിൽ കെ എസ് ആർ ടി സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

> **Lead Summary:** കണ്ണൂർ: പള്ളിക്കുന്നിൽ കെ എസ് ആർ ടി സി ബസും സ്കൂട്ടർ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. പള്ളിക്കുന്ന് രാധാവിലാസം യുപി സ്‌കൂളിന് സമീപം വടക്കേ ഭഗവതി ക്ഷേത്രത്തിനടുത്ത വെങ്ങര ഹൗസിൽ സജീന്ദ്രൻ - രജിത ദമ്പതികളുടെ മകൻ ഷിജിൽ ആണ് മരിച്ചത്.

## Article Content

കണ്ണൂർ: പള്ളിക്കുന്നിൽ കെ എസ് ആർ ടി സി ബസും സ്കൂട്ടർ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. പള്ളിക്കുന്ന് രാധാവിലാസം യുപി സ്‌കൂളിന് സമീപം വടക്കേ ഭഗവതി ക്ഷേത്രത്തിനടുത്ത വെങ്ങര ഹൗസിൽ സജീന്ദ്രൻ - രജിത ദമ്പതികളുടെ മകൻ ഷിജിൽ ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ 4.45ഓടെ പള്ളിക്കുന്ന് ടിവിഎസ് ഷോറൂമിന് മുന്നിലാണ് അപകടം നടന്നത്.അപകടത്തിൽ രണ്ട് പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്‌തു. ഇവരെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/357140/youth-dies-in-collision-between-ksrtc-bus-and-scooter-in-pallikunnu-kannur)