---
title: "ഒരു തരത്തിലും തിടുക്കം പാടില്ല കൃത്യതയാണ് വേണ്ടതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ; ഫലപ്രഖ്യാപനത്തിന്  5 മണിയായേക്കും"
english_title: "Election Commission says there should be no rush, accuracy is needed; Results to be declared by 5 pm"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/357086/election-commission-says-there-should-be-no-rush-accuracy-is-needed-results-to-be-declared-by-5-pm"
published_at: "2026-05-03T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f771bc96bdc_Untitled-1_copy.jpg"
keywords: []
---

# ഒരു തരത്തിലും തിടുക്കം പാടില്ല കൃത്യതയാണ് വേണ്ടതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ; ഫലപ്രഖ്യാപനത്തിന്  5 മണിയായേക്കും

> **Lead Summary:** ഇലക്ഷൻ കമ്മീഷൻ കര്‍ശനമായ നിര്‍ദേശം നല്‍കിയതോടെ വോട്ടെണ്ണല്‍ നീളാന്‍ സാധ്യത. ഫോം 20 സി അനുസരിച്ചുള്ള ഫലപ്രഖ്യാപനത്തിന് വൈകിട്ട് അഞ്ചു മണി ആകും എന്നാണു കരുതുന്നതെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു.കേല്‍ക്കര്‍ പറഞ്ഞു.

## Article Content

ഇലക്ഷൻ കമ്മീഷൻ കര്‍ശനമായ നിര്‍ദേശം നല്‍കിയതോടെ വോട്ടെണ്ണല്‍ നീളാന്‍ സാധ്യത. ഫോം 20 സി അനുസരിച്ചുള്ള ഫലപ്രഖ്യാപനത്തിന് വൈകിട്ട് അഞ്ചു മണി ആകും എന്നാണു കരുതുന്നതെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു.കേല്‍ക്കര്‍ പറഞ്ഞു.

തെറ്റ് സംഭവിച്ചാൽ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. ഉദ്യോഗസ്ഥരോട് പരിശീലനത്തിനിടെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. നാലു മണിയോ അഞ്ചു മണിയോ ആയാലും പ്രശ്‌നമില്ല. പക്ഷേ നിലവിലെ നിയമപ്രകാരം കൃത്യമായി വോട്ടെണ്ണൽ നടക്കണം എന്നാണ് പറഞ്ഞിരിക്കുന്നതെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു. പോസ്റ്റല്‍ ബാലറ്റിന്റെ കാര്യത്തിലും ഇവിഎമ്മിന്റെ കാര്യത്തിലും ഒരു തിടുക്കവും പാടില്ല. കൗണ്ടിങ് ഏജന്റുമാര്‍ക്കു കൃത്യമായി കാര്യങ്ങള്‍ മനസിലായിട്ടു മാത്രം അടുത്ത റൗണ്ടിലേക്കു പോയാല്‍ മതിയെന്നാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഏഴു മണിക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ സ്‌ട്രോങ് റൂം തുറക്കും. അതു വിഡിയോയിൽ ചിത്രീകരിക്കും. പോസ്റ്റല്‍ വോട്ടുകള്‍ എട്ടു മണിക്ക് എണ്ണിത്തുടങ്ങും. അര മണിക്കൂറിനു ശേഷം ഇവിഎമ്മുകള്‍ എണ്ണും. ഇവിഎം മെഷീന്റെ ഫലം ആകും ആദ്യം വരികയെന്നും രത്തന്‍ കേല്‍ക്കര്‍ പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/357086/election-commission-says-there-should-be-no-rush-accuracy-is-needed-results-to-be-declared-by-5-pm)