---
title: "വോട്ടെണ്ണലിന്റെ ഭാഗമായി മാഹി മദ്യക്കടത്ത് ;  തലശ്ശേരിയിൽ പിണറായി സ്വദേശി എക്സൈസിന്റെ പിടിയിൽ    "
english_title: "Mahe liquor smuggling as part of vote counting; Pinarayi native caught by excise in Thalassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/356927/mahe-liquor-smuggling-as-part-of-vote-counting-pinarayi-native-caught-by-excise-in-thalassery"
published_at: "2026-05-02T22:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f633c35ae5b_Untitled-1_copy.jpg"
keywords: []
---

# വോട്ടെണ്ണലിന്റെ ഭാഗമായി മാഹി മദ്യക്കടത്ത് ;  തലശ്ശേരിയിൽ പിണറായി സ്വദേശി എക്സൈസിന്റെ പിടിയിൽ    

> **Lead Summary:** പാനൂർ : ഇലക്ഷൻ വോട്ടെണ്ണലിനോടനുബന്ധിച്ച് എക്സൈസ് വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയുടെ ഭാഗമായി കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ സുനിലും പാർട്ടിയും കോപ്പാലം, ഗോപാൽ പേട്ട, തലായി ഉസ്സൻമൊട്ട, പെട്ടിപ്പാലം, എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ യുവാവ് അറസ്റ്റിൽ.

## Article Content

പാനൂർ : ഇലക്ഷൻ വോട്ടെണ്ണലിനോടനുബന്ധിച്ച് എക്സൈസ് വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയുടെ ഭാഗമായി കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ സുനിലും പാർട്ടിയും കോപ്പാലം, ഗോപാൽ പേട്ട, തലായി ഉസ്സൻമൊട്ട, പെട്ടിപ്പാലം, എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ യുവാവ് അറസ്റ്റിൽ.

കണ്ണൂർ ഇന്റലിജിൻസ് ബ്യുറോ AEI (ഗ്രേഡ്) യു ഷാജിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ KL -58 L 2804 നമ്പർ ഓട്ടൊറിക്ഷയിൽ കടത്തുകയായിരുന്ന 31.500 ലിറ്റർ പുതുച്ചേരി മദ്യവുമായി പിണറായി സ്വദേശി ടി.പി ലത്തീഫി(58)നെയാണ് പിടികൂടിയത്. വോട്ടെണ്ണലിൻ്റെ ഭാഗമായി ഡ്രൈഡേ ദിവസം വിൽപന നടത്തുന്നതിനായാണ് മദ്യം കടത്തിയത്.

ഇയാളെ മുൻപും മാഹി മദ്യം കടത്തി കൊണ്ടുവന്നതിന് വാഹന സഹിതം പിടികൂടിയിരുന്നു. മുൻകൂട്ടി ഓർഡറുകൾ സ്വീകരിച്ച് വൻതോതിൽ മദ്യം വിൽപന നടത്തുന്നതാണ് ഇയാളുടെ രീതി. എക്സൈസ് പാർട്ടിയെ കണ്ട് വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു.

പാർട്ടിയിൽ പ്രിവന്റ്റ്റീവ് ഓഫീസർ സി പി ഷാജി, അനീഷ് കുമാർ പൂവൻ, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) മാരായസി.പി ഷാജി, വി.എൻ സതീഷ്, ടി.കെ ബിൻസി, സിവിൽ എക്സ്സൈസ് ഓഫീസർമാരായ ജിജീഷ് ചെറുവായി, എൻ.കെ പ്രസൂൺ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സി.ധനീഷ് എന്നിവർ പങ്കെടുത്തു. പ്രതിയെ തലശേരി കോടതിയുടെ ചുമതല വഹിക്കുന്ന മട്ടന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി മുൻപാകെ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/356927/mahe-liquor-smuggling-as-part-of-vote-counting-pinarayi-native-caught-by-excise-in-thalassery)