---
title: "ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം ബാധിച്ച് മരണം ; ആലപ്പുഴ സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു"
english_title: "Another death due to encephalitis in the state after a break; Alappuzha native dies while undergoing treatment"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/356689/another-death-due-to-encephalitis-in-the-state-after-a-break-alappuzha-native-dies-while-undergoing-treatment"
published_at: "2026-05-01T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f4b5447872d_Untitled-5_copy.jpg"
keywords: []
---

# ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം ബാധിച്ച് മരണം ; ആലപ്പുഴ സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു

> **Lead Summary:** ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം ബാധിച്ചു മരണം. ആലപ്പുഴ സ്വദേശി ആര്യ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

## Article Content

ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം ബാധിച്ചു മരണം. ആലപ്പുഴ സ്വദേശി ആര്യ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

തലച്ചോറിനെ ബാധിക്കുന്ന ഗൗരവകരമായ അണുബാധയാണ് മസ്തിഷ്കജ്വരം അഥവാ എൻസെഫലൈറ്റിസ്. തലച്ചോറിലെ കോശങ്ങളിലുണ്ടാകുന്ന വീക്കമാണിത്. ബാക്ടീരിയ, വൈറസ്, അമീബ തുടങ്ങിയവ മൂലമോ, പ്രതിരോധ സംവിധാനത്തിലെ തകരാറുകൾ മൂലമോ ഇത് ഉണ്ടാകാം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/356689/another-death-due-to-encephalitis-in-the-state-after-a-break-alappuzha-native-dies-while-undergoing-treatment)