---
title: "എക്സിറ്റ്  പോളുകളിൽ എൽഡിഎഫിന് ഭയമില്ലെന്ന് കെ.പി മോഹനൻ എംഎൽഎ"
english_title: "LDF has no fear in exit polls, says KP Mohanan MLA"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/356670/ldf-has-no-fear-in-exit-polls-says-kp-mohanan-mla"
published_at: "2026-05-01T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f490f66e76f_Untitled-1_copy.jpg"
keywords: []
---

# എക്സിറ്റ്  പോളുകളിൽ എൽഡിഎഫിന് ഭയമില്ലെന്ന് കെ.പി മോഹനൻ എംഎൽഎ

> **Lead Summary:** പാനൂർ : എക്സിറ്റ് പോളുകളിൽ എൽഡിഎഫിന് ഭയമില്ലെന്നുംഇടത് മുന്നണി ഭരണാധികാരത്തിൽ തിരിച്ചുവരുമെന്നും ആർജെഡി നാഷനൽ കമ്മിറ്റിയംഗം കെ.പി.മോഹനൻ എംഎൽഎ പറഞ്ഞു.

## Article Content

പാനൂർ : എക്സിറ്റ് പോളുകളിൽ എൽഡിഎഫിന് ഭയമില്ലെന്നുംഇടത് മുന്നണി ഭരണാധികാരത്തിൽ തിരിച്ചുവരുമെന്നും ആർജെഡി നാഷനൽ കമ്മിറ്റിയംഗം കെ.പി.മോഹനൻ എംഎൽഎ പറഞ്ഞു.

രാഷ്ട്രീയ യുവജനതാ ദൾ കണ്ണൂർ ജില്ലാ പ്രവർത്തക കൺവെൻഷൻ പിആർ മന്ദിരം ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.പി. സായന്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട പ്രഭീഷ് ആദിയൂരിനെ

കെ പി മോഹനൻ എംഎൽഎ പൊന്നാട അണിയിച്ച് ആദരിച്ചു. ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.പ്രവീൺ,

ആർജെഡി സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.ജയപ്രകാശ്, ജില്ലാ ജനറൽ സെക്രട്ടറി രവീന്ദ്രൻ കുന്നോത്ത്, യുവജനതാദൾ സംസ്ഥാന ട്രഷറർ കെ. സിനി, വി.പി. യദു കൃഷ്ണ, കരുവാങ്കണ്ടി ബാലൻ, എൻ. ധനഞ്ജയൻ, സുനിൽ പട്ടുവം, കെ.ഇബ്രാഹിം, പി.ദിനേശൻ, എം.കെ. രഞ്ജിത്ത് എന്നിവർ സംസാരിച്ചു..

ഭാരവാഹികൾ: വി.പി. യദു കൃഷ്ണ (പ്രസി), അഡ്വ. പോൾ ജോയിസ്, കെ.പി.ഷിജിന(വൈസ് പ്രസി), അഡ്വ. സി.കെ. മുഷറഫ് (ജന. സെക്ര), റിജേഷ് കണ്ണൂർ, പ്രകാശൻ കെ. കല്യാശ്ശേരി (സെക്ര), അക്ഷയ് കെ. തലശ്ശേരി (ട്രഷ.)

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/356670/ldf-has-no-fear-in-exit-polls-says-kp-mohanan-mla)