---
title: "ആദ്യം കരുതിയത് തേങ്ങ വീണതെന്ന് ; കൊയിലാണ്ടിയിൽ മോഷണത്തിനെത്തിയ യുവാവ് കിണറ്റിൽ വീണു"
english_title: "At first, he thought it was a coconut that had fallen; a young man who had come to steal in Koyilandy fell into a well"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/356567/at-first-he-thought-it-was-a-coconut-that-had-fallen-a-young-man-who-had-come-to-steal-in-koyilandy-fell-into-a-well"
published_at: "2026-05-01T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f448719adad_69f4464532a19_kallan.jpg"
keywords: []
---

# ആദ്യം കരുതിയത് തേങ്ങ വീണതെന്ന് ; കൊയിലാണ്ടിയിൽ മോഷണത്തിനെത്തിയ യുവാവ് കിണറ്റിൽ വീണു

> **Lead Summary:** മോഷണശ്രമത്തിനിടെ ഇതരസംസ്ഥാന തൊഴിലാളിയായ കളളന്‍ കിണറ്റില്‍ വീണു. നന്തിബസാര്‍ ടൗണിലെ നിസാര്‍ മന്‍സിലിൽ കുഞ്ഞബ്ദുളളയുടെ വീട്ടിലെ കിണറ്റിലാണ് കളളന്‍ വീണത്.

## Article Content

മോഷണശ്രമത്തിനിടെ ഇതരസംസ്ഥാന തൊഴിലാളിയായ കളളന്‍ കിണറ്റില്‍ വീണു. നന്തിബസാര്‍ ടൗണിലെ നിസാര്‍ മന്‍സിലിൽ കുഞ്ഞബ്ദുളളയുടെ വീട്ടിലെ കിണറ്റിലാണ് കളളന്‍ വീണത്.

രാവിലെ കുഞ്ഞബ്ദുളളയുടെ ഭാര്യ കിണറിന്റെ ഗ്രില്ല് തെന്നി നീങ്ങിയത് നേരെയാക്കിയ ശേഷം വെളളം കോരുന്ന സമയത്താണ് കിണറ്റിനകത്ത് ആളെ കാണുന്നത്.

24 അടിയോളം താഴ്ച്ചയുളള കിണറായിരുന്നു. ആദ്യം കിണറ്റില്‍ തേങ്ങ വീണതാണ് എന്നാണ് കുഞ്ഞബ്ദുളളയുടെ ഭാര്യ കരുതിയത്. ഇയാള്‍ മുകളിലേക്ക് നോക്കിയതോടെയാണ് ആളാണ് എന്ന് മനസിലായത്.

ഇതോടെ പേടിച്ച് നിലവിളിച്ചു. നിലവിളി കേട്ട് കുഞ്ഞബ്ദുളളയും മകനും ഓടിവരികയും പൊലീസിനെയും ഫയര്‍ ഫോഴ്‌സിനെയും വിവരമറിയിക്കുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/356567/at-first-he-thought-it-was-a-coconut-that-had-fallen-a-young-man-who-had-come-to-steal-in-koyilandy-fell-into-a-well)