---
title: "കൂത്ത്പറമ്പിലെ ചാക്ക് ഗോഡൗണിൽ ബംഗാൾ സ്വദേശി കൊല്ലപ്പെട്ട കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും, അരലക്ഷം രൂപ പിഴയും"
english_title: "The accused in the case of the murder of a Bengali native in a sack godown in Koothparamba has been sentenced to life imprisonment and a fine of Rs. 500,000."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/356450/the-accused-in-the-case-of-the-murder-of-a-bengali-native-in-a-sack-godown-in-koothparamba-has-been-sentenced-to-life-imprisonment-and-a-fine-of-rs-500000"
published_at: "2026-04-30T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f354288b3b0_Untitled-7_copy.jpg"
keywords: []
---

# കൂത്ത്പറമ്പിലെ ചാക്ക് ഗോഡൗണിൽ ബംഗാൾ സ്വദേശി കൊല്ലപ്പെട്ട കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും, അരലക്ഷം രൂപ പിഴയും

> **Lead Summary:** കൂത്തുപറമ്പ് നരവൂരിലെ ചാക്ക് ഗോഡൗണിൽ ബംഗാൾ സ്വദേശിയായ മുഹമ്മദ് ഷംസുദ്ധീൻ കൊല്ലപ്പെട്ട കേസിൽ പ്രതി മുഹമ്മദ് ആസാദിന് ജീവപര്യന്തം തടവും, 50,000രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി കഠിന തടവ് അധികം അനുഭവിക്കണമെന്നും തലശേരി അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ഫിലിപ്പ് തോമസ് വിധിന്യായത്തിൽ പറഞ്ഞു. പിഴ അടച്ചാൽ അത് കൊല്ലപെട്ട ഷംസുദീനിൻ്റെ ഭാര്യക്കും, കുട്ടികൾക്കും നൽകണം. ഷംസുദീനിൻ്റെ അവകാശികൾക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് ജില്ലാ ലീഗൽ സർവ്വീസ് അതോരിറ്റിക്ക് നിർദ്ദേശം നൽകി.

## Article Content

കൂത്തുപറമ്പ് നരവൂരിലെ ചാക്ക് ഗോഡൗണിൽ ബംഗാൾ സ്വദേശിയായ മുഹമ്മദ് ഷംസുദ്ധീൻ കൊല്ലപ്പെട്ട കേസിൽ പ്രതി മുഹമ്മദ് ആസാദിന് ജീവപര്യന്തം തടവും, 50,000രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി കഠിന തടവ് അധികം അനുഭവിക്കണമെന്നും തലശേരി അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ഫിലിപ്പ് തോമസ് വിധിന്യായത്തിൽ പറഞ്ഞു. പിഴ അടച്ചാൽ അത് കൊല്ലപെട്ട ഷംസുദീനിൻ്റെ ഭാര്യക്കും, കുട്ടികൾക്കും നൽകണം. ഷംസുദീനിൻ്റെ അവകാശികൾക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് ജില്ലാ ലീഗൽ സർവ്വീസ് അതോരിറ്റിക്ക് നിർദ്ദേശം നൽകി.

2013 ജൂലൈ 16നായിരു ന്നു കേസിനാസ്‌പദമായ സംഭവം.നരവൂർ ചാത്താടിമനക്കൽ ക്ഷേത്രത്തിന് സമീപം മരവൻ്റ വിട കിഴക്കേയിൽ യൂസഫ് നടത്തിവരുന്ന ചാക്ക് തുന്നൽ ഗോഡൗണിൽ ജോലിക്ക് എത്തിയ തായിരുന്നു ഷംസുദ്ധീനും സുഹൃത്തായ മുഹമ്മദ് ആസാദും. ഗോഡൗൺ മേൽനോട്ടക്കാരനായ എം.വി. മായൻ ഇവർക്ക് താമസസൗകര്യം ഒരുക്കി നൽകിയിരുന്നു. എന്നാൽ, പിറ്റേന്ന് രാവിലെ മായൻ എത്തിയപ്പോൾ ഷംസുദ്ധീനെ മുറിക്കകത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ട്രെയിൻ മാർഗം നാട്ടിലേക്ക് കടന്ന ആസാദ് പിന്നീട് ബംഗാളിലെ ഉൾട്ടഡംഗ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

കൂത്തുപറമ്പ് പോലീസ് ബംഗാളിലെത്തി പ്രതിയെ കസ്റ്റഡി യിലെടുത്തു. സർക്കിൾ ഇൻ സ്പെക്ടർ കെ.വി. ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 22 സാക്ഷികളെ വിസ്‌തരിക്കുകയും, 37 രേഖകളും 11 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ. ജയറാംദാസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/356450/the-accused-in-the-case-of-the-murder-of-a-bengali-native-in-a-sack-godown-in-koothparamba-has-been-sentenced-to-life-imprisonment-and-a-fine-of-rs-500000)