---
title: "രാത്രി മൊബൈൽ ഫോൺ മാതാവ് വാങ്ങി വെച്ചതിന് പിണങ്ങി വീടു വിട്ടിറങ്ങി ;  കൊച്ചിയിൽ  13കാരിക്കായി തിരച്ചിൽ തുടരുന്നു"
english_title: "Search continues for 13-year-old girl in Kochi who left home after getting angry over her mother's mobile phone"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/356435/search-continues-for-13-year-old-girl-in-kochi-who-left-home-after-getting-angry-over-her-mothers-mobile-phone"
published_at: "2026-04-30T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f33c0613a02_69f328c7ee052_case_(1).jpg"
keywords: []
---

# രാത്രി മൊബൈൽ ഫോൺ മാതാവ് വാങ്ങി വെച്ചതിന് പിണങ്ങി വീടു വിട്ടിറങ്ങി ;  കൊച്ചിയിൽ  13കാരിക്കായി തിരച്ചിൽ തുടരുന്നു

> **Lead Summary:** എറണാകുളം കരിമുകളിൽ നിന്ന് കാണാതായ 13 വയസ്സുകാരിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി. കരിമുകൾ സ്വദേശി അഫ്സലിന്റെ മകൾ ഫാത്തിമത്തൂൽ നിഹാലെയെയാണ് ചൊവ്വാഴ്ച രാത്രി മുതൽ കാണാതായത്.കുട്ടി കരിമുകൾ ജംഗ്ഷനിൽ എത്തുന്നത് വരെയുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.

## Article Content

എറണാകുളം കരിമുകളിൽ നിന്ന് കാണാതായ 13 വയസ്സുകാരിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി. കരിമുകൾ സ്വദേശി അഫ്സലിന്റെ മകൾ ഫാത്തിമത്തൂൽ നിഹാലെയെയാണ് ചൊവ്വാഴ്ച രാത്രി മുതൽ കാണാതായത്.കുട്ടി കരിമുകൾ ജംഗ്ഷനിൽ എത്തുന്നത് വരെയുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.

എന്നാൽ സമീപമേഖലകളിൽ ആകെ അന്വേഷണം നടത്തിയിട്ടും ഇതുവരെ കുട്ടിയെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ലെന്നാണ് വിവരം.അമ്പലമേട് പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്.

ചൊവ്വാഴ്ച്ച രാത്രി 12മണിയോടെയാണ് കുട്ടി വീട് വിട്ടിറങ്ങിയതെന്നാണ് നി​ഗമനം. നേരത്തെ കിടന്നുറങ്ങാത്തതിന്റെ പേരിൽ അന്ന് രാത്രി കുട്ടിയുടെ കയ്യിൽ നിന്ന് മാതാവ് ഫോൺ വാങ്ങിവെച്ചിരുന്നു. അതിനു ശേഷം രാത്രി 12 മണിയോടെയാണ് വീടിന്റെ വാതിലും ​ഗേറ്റും തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്.

തുടർന്ന് അന്വേഷിച്ചപ്പോഴാണ് കുട്ടിയെ കാണാതായ വിവരം അറിയുന്നത്. കാണാതായ ദിവസം പച്ച ടീ ഷർട്ടും പാന്റ്സുമാണ് ധരിച്ചിരുന്നത്. കുട്ടിയുടെ കയ്യിൽ വസ്ത്രങ്ങളടങ്ങുന്ന ബാ​ഗുണ്ട്. നിലവിൽ അന്വേഷണത്തിൽ യാതൊരു പുരോ​ഗതിയും ഉണ്ടായിട്ടില്ല. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്ന് നിർദേശമുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/356435/search-continues-for-13-year-old-girl-in-kochi-who-left-home-after-getting-angry-over-her-mothers-mobile-phone)