---
title: "ബംഗളൂരുവിൽ നിന്നും പെരിങ്ങത്തൂരിലേക്ക് വരവെ വൈദ്യുതി തൂണിലിടിച്ച് ബൈക്ക് കത്തി പെരിങ്ങത്തൂർ സ്വദേശിക്ക്  ദാരുണാന്ത്യം"
english_title: "A Peringathur native died tragically after his bike hit an electricity pole while coming from Bengaluru to Peringathur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/356340/a-peringathur-native-died-tragically-after-his-bike-hit-an-electricity-pole-while-coming-from-bengaluru-to-peringathur"
published_at: "2026-04-30T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2f4c4a2b05_Untitled-5_copy.jpg"
keywords: []
---

# ബംഗളൂരുവിൽ നിന്നും പെരിങ്ങത്തൂരിലേക്ക് വരവെ വൈദ്യുതി തൂണിലിടിച്ച് ബൈക്ക് കത്തി പെരിങ്ങത്തൂർ സ്വദേശിക്ക്  ദാരുണാന്ത്യം

> **Lead Summary:** പെരിങ്ങത്തൂർ: വൈദ്യുതി തൂണിലിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് തീപ്പിടിച്ച് കത്തി യുവാവിന് ദാരുണാന്ത്യം. ബൈക്ക് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ പൊള്ളലേറ്റ് പെരിങ്ങത്തൂര്‍ പുളിയനമ്പ്രം കാട്ടില്‍പറമ്പത്ത് മുഹമ്മദ് തസ്ലിം ആണ് മരണപ്പെട്ടത്. ഇന്നു കാലത്ത് 8.30 ഓടെ ഉളിയില്‍ നരയംപാറ പെട്രോള്‍ പമ്പിന് മുന്‍വശമാണ് അപകടം. ബംഗളൂരുവില്‍ നിന്ന് പെരിങ്ങത്തൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കാണ് അപകടത്തില്‍പ്പെട്ടത്.

## Article Content

പെരിങ്ങത്തൂർ: വൈദ്യുതി തൂണിലിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് തീപ്പിടിച്ച് കത്തി യുവാവിന് ദാരുണാന്ത്യം. ബൈക്ക് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ പൊള്ളലേറ്റ് പെരിങ്ങത്തൂര്‍ പുളിയനമ്പ്രം കാട്ടില്‍പറമ്പത്ത് മുഹമ്മദ് തസ്ലിം ആണ് മരണപ്പെട്ടത്. ഇന്നു കാലത്ത് 8.30 ഓടെ ഉളിയില്‍ നരയംപാറ പെട്രോള്‍ പമ്പിന് മുന്‍വശമാണ് അപകടം. ബംഗളൂരുവില്‍ നിന്ന് പെരിങ്ങത്തൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കാണ് അപകടത്തില്‍പ്പെട്ടത്.

വൈദ്യുതി തൂണിലിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് തൊട്ടടുത്ത ഡ്രയിനേജിലേക്ക് വീണ് പൂര്‍ണ്ണമായും കത്തിനശിച്ചു. യുവാവ് എഴുന്നേല്‍ക്കുവാന്‍ കഴിയാതെ ഡ്രയിനേജിലും ബൈക്കിനുമിടയില്‍ കുടുങ്ങുകയായിരുന്നു. ഗുരുതരമായി ശരീരമാസകലം പൊള്ളലേറ്റ മുഹമ്മദ് തസ്ലിമിനെ ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് കണ്ണൂരിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/356340/a-peringathur-native-died-tragically-after-his-bike-hit-an-electricity-pole-while-coming-from-bengaluru-to-peringathur)