---
title: "വടകരയിൽ വിവാഹ വീട്ടിൽ നിന്നും വരൻ്റെ മൂന്ന് പവന്‍റെ സ്വർണമാല കവർന്നു ;  അലമാരയുടെ പൂട്ട് പൊളിച്ച നിലയിൽ"
english_title: "Groom's three-pound gold necklace stolen from wedding house in Vadakara; cupboard lock broken"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/356293/grooms-three-pound-gold-necklace-stolen-from-wedding-house-in-vadakara-cupboard-lock-broken"
published_at: "2026-04-30T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2dae2bc3fe_69f2bbd8769ef_theft.jpg"
keywords: []
---

# വടകരയിൽ വിവാഹ വീട്ടിൽ നിന്നും വരൻ്റെ മൂന്ന് പവന്‍റെ സ്വർണമാല കവർന്നു ;  അലമാരയുടെ പൂട്ട് പൊളിച്ച നിലയിൽ

> **Lead Summary:** വടകര: വിവാഹ വീട്ടിൽ നിന്നും വരൻ്റ മൂന്ന് പവൻ സ്വർണമാല മോഷണം പോയി. വടകര പുത്തൂരിൽ പടിക്കൽ താഴെ കുനി പ്രകാശിൻ്റ വീട്ടിൽ നിന്നാണ് ആഭരണം മോഷണം പോയത്.

## Article Content

വടകര: വിവാഹ വീട്ടിൽ നിന്നും വരൻ്റ മൂന്ന് പവൻ സ്വർണമാല മോഷണം പോയി. വടകര പുത്തൂരിൽ പടിക്കൽ താഴെ കുനി പ്രകാശിൻ്റ വീട്ടിൽ നിന്നാണ് ആഭരണം മോഷണം പോയത്.

ഇന്നലെ ആയിരുന്നു വിവാഹം. ഡിജെ പാർട്ടിയുടെ തയ്യാറെടുപ്പിനിടെയാണ് അലമാരയിൽ നിന്നും സ്വർണം കാണാതായത്. അലമാരയുടെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. അലമാരയിൽ സ്വർണ മാലയോടൊപ്പം മറ്റ് ആഭരണങ്ങൾ ഉണ്ടായിരുന്നെങ്കിലും നഷ്ടപ്പെട്ടിട്ടില്ല. വടകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/356293/grooms-three-pound-gold-necklace-stolen-from-wedding-house-in-vadakara-cupboard-lock-broken)