---
title: "ട്രെയിനിങ്ങിനിടെ ഇഴഞ്ഞെത്തി പാമ്പ് ; ഓടി രക്ഷപ്പെട്ട് പോലീസുകാർ"
english_title: "Snake crawls during training; policemen escape"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/356210/snake-crawls-during-training-policemen-escape"
published_at: "2026-04-29T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f1e67a21f98_bvbvbvb.jpg"
keywords: []
---

# ട്രെയിനിങ്ങിനിടെ ഇഴഞ്ഞെത്തി പാമ്പ് ; ഓടി രക്ഷപ്പെട്ട് പോലീസുകാർ

> **Lead Summary:** ഉയർന്ന ഉദ്യോഗസ്ഥൻ്റെ നിർദേശങ്ങൾക്ക്അനുസരിച്ച് ട്രെയിനിങ്ങ് നടത്തുകയാണ് പോലീസ് ട്രെയിനികൾ. പെട്ടെന്ന് ഇഴഞ്ഞെത്തിയ പാമ്പിനെ കണ്ടതോടെ ഇവർ ചിതറിയോടി. ശരിക്ക് നോക്കിയപ്പോൾ പാമ്പ് ചേരയാണെന്ന് മനസിലായതോടെ ആശങ്ക ആശ്വാസമായി.

## Article Content

ഉയർന്ന ഉദ്യോഗസ്ഥൻ്റെ നിർദേശങ്ങൾക്ക്അനുസരിച്ച് ട്രെയിനിങ്ങ് നടത്തുകയാണ് പോലീസ് ട്രെയിനികൾ. പെട്ടെന്ന് ഇഴഞ്ഞെത്തിയ പാമ്പിനെ കണ്ടതോടെ ഇവർ ചിതറിയോടി. ശരിക്ക് നോക്കിയപ്പോൾ പാമ്പ് ചേരയാണെന്ന് മനസിലായതോടെ ആശങ്ക ആശ്വാസമായി.

കഴിഞ്ഞദിവസം തിരുവനന്തപുരം പോലീസ് ട്രെയിനിങ്ങ് കോളേജിലാണ് സംഭവം നടന്നത്. പരിശീലനത്തിനായി വരിയായി നിൽക്കുന്ന ട്രെയിനികൾക്കിടയിലേക്ക് പാമ്പ് എത്തുകയായിരുന്നു.

പാമ്പിനെ കണ്ടതോടെ എല്ലാവരും ഓടിമാറി. പിന്നീട് നോക്കി യപ്പോഴാണ് ചേരയാണെന്ന് മനസിലായത്. ഇതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. നിരവധിയാളുകളാണ് രസകരമായ കമൻറുകളുമായി രംഗത്തെത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/356210/snake-crawls-during-training-policemen-escape)