---
title: "മഴക്കാല പൂർവ്വ ശുചികരണ പ്രവർത്തനത്തിൽ  മാതൃകയായി ചൊക്ലി ഗ്രാമ പഞ്ചായത്ത് ; മെയ് 9 ന് ശുചിത്വ ഹർത്താൽ"
english_title: "Chokli Gram Panchayat sets a model for pre-monsoon cleaning activities; Cleanliness hartal on May 9"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/356207/chokli-gram-panchayat-sets-a-model-for-pre-monsoon-cleaning-activities-cleanliness-hartal-on-may-9"
published_at: "2026-04-29T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f1e297a2d4f_Untitled-5_copy.jpg"
keywords: []
---

# മഴക്കാല പൂർവ്വ ശുചികരണ പ്രവർത്തനത്തിൽ  മാതൃകയായി ചൊക്ലി ഗ്രാമ പഞ്ചായത്ത് ; മെയ് 9 ന് ശുചിത്വ ഹർത്താൽ

> **Lead Summary:** ചൊക്ലി; ചൊക്ലി ഗ്രാമപഞ്ചായത്ത് ജനകീയ പങ്കാളിത്തോടെ മഴക്കാല ശുചികരണത്തിന് എല്ലാം വാർഡിലും തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. അനൂപിന്റെ നേതൃത്വത്തിൽ നിടുമ്പ്രം, നോർത്ത് മേനപ്രം, ഒളവിലം, മൂന്ന് മേഖലയായി പ്രധാന തോടുകളിൽ അടിഞ്ഞു കൂടിയ മണ്ണും, ചെളിയും നീക്കം ചെയ്തും, ചപ്പുചവറുകൾ എടുത്തു മാറ്റിയും, വെള്ളം ഒഴുകേണ്ട ഓടകൾ വൃത്തിയാക്കിയുമുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്.

## Article Content

ചൊക്ലി; ചൊക്ലി ഗ്രാമപഞ്ചായത്ത് ജനകീയ പങ്കാളിത്തോടെ മഴക്കാല ശുചികരണത്തിന് എല്ലാം വാർഡിലും തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. അനൂപിന്റെ നേതൃത്വത്തിൽ നിടുമ്പ്രം, നോർത്ത് മേനപ്രം, ഒളവിലം, മൂന്ന് മേഖലയായി പ്രധാന തോടുകളിൽ അടിഞ്ഞു കൂടിയ മണ്ണും, ചെളിയും നീക്കം ചെയ്തും, ചപ്പുചവറുകൾ എടുത്തു മാറ്റിയും, വെള്ളം ഒഴുകേണ്ട ഓടകൾ വൃത്തിയാക്കിയുമുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്.

നിടുമ്പ്രം വണ്ണാത്തി തോട്ടിലെ നിരവധി ലോഡ് മണ്ണ് നീക്കി വെള്ളം സുഗമമായി ഒഴുകാനുള്ള സൗകര്യമൊരുക്കി. ചാത്തു പിടിക, തയ്യിൽ താഴെ, കണിയോത്ത് താഴെ, കരാറത്ത് സ്ക്കൂൾ പരിസരം, കരിപ്പുള്ളി താഴെ, കണിയോത്ത് താഴെ, കേളോത്ത് താഴെ, പരിസരത്തെ തോടും, നീർച്ചാലുകളും വൃത്തിയാക്കി അടുത്ത ഘട്ടത്തിലേക്ക് പ്രവൃത്തി പുരോഗമിക്കുന്നു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ജയചന്ദ്രൻ,വാർഡംഗങ്ങളായ പി. അജീന്ദ്രൻ, കെ.പ്രദീപൻ, ജിൻസി കെ.പി,

ആസൂത്രണ സമിതി ഉപാധ്യക്ഷൻ സജീന്ദ്രൻ കെ.പി,കെ. ദിനേഷ് ബാബു,വി.പി രമേശൻ, എം സി ഷാജിമാസ്റ്റർ,എ ടി കെ സജീവൻ, സജീഷ്ടി.ടി.കെ, മോഹനൻ എം, വിജേഷ് ബി.കെ.ബി,ഗീത പി.ടി.കെ തുടങ്ങിയവർ നിടുമ്പ്രം മേഖലയിൽ നേതൃത്വം നൽകി.

ഒളവിലം മേഖലയിൽ കായക്കൽ താഴെ തോട്, മുണ്ടയോട്ട് സ്ക്കൂൾ താഴെ തോട്, കണിശന്റെ അരുതോട്, കോട്ടയിൽപുതിയേടത്ത് തുടങ്ങിയ തോട്ടിലെ നൂറോളം ലോഡ് മണ്ണ് കോരിയെടുത്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം സ്വപ്ന, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ടി.കെ പ്രദീപൻ, രതീഷ് കുമാർ ഒളവിലം,കെ. സന്ദീപ്, സി.മോഹനൻ,ജി പവിത്രൻ , മിനി തുടങ്ങിയവർ പ്രവർത്തനത്തിന് നേതൃത്വം നൽകി.

നോർത്ത് മേനപ്രം കേന്ദ്രികരിച്ച് പലാഴിത്തോട് ശുചികരണ പ്രവൃത്തി ആരംഭിച്ചു. കൃഷിക്ക് അനുയോജ്യമാക്കാനും, തോട്ടിലെ മണ്ണ് നീക്കാനും വെള്ളക്കെട്ട് ഒഴിവാക്കാനുമുള്ള പ്രവർത്തി തുടരുന്നു. ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൽ ഷമീന കെ.പി, വാർഡ് മെംബർമാരായായ ഷിനോജ് കെ.പി, സജിത എം.പിഡോ:ഷിജിൽ എം.സി, തുടങ്ങി നിഷാനന്ദ് സി.സി, കെ.സജീവൻ , വിഷാന്ത് പി.സി.എന്നിവർ നേതൃത്വം നൽകി.

അടുത്ത ഘട്ടത്തിൽ വാർഡുകളിലെ നീർച്ചാലുകൾ, ഓടകൾ, റോഡുകൾ, സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപ ങ്ങൾ,എന്നിവടങ്ങളിൽ ശുചികരണ പ്രവൃത്തികൾ തുടരും,

കൂടാതെ വ്യാപാരികളുടെ വിപുലമായ യോഗം മെയ് 2 ന് വിളിച്ച് ചേർത്ത് മെയ് 9 ന് രാവിലെ 7 മുതൽ 11 മണി വരെ ശുചിത്വ ഹർത്താൽ പ്രഖ്യാപിച്ച് കൊണ്ട് ചൊക്ലി, കാഞ്ഞിരം, പെട്ടിപ്പാലം, മേക്കുന്ന്, റജിസ്ട്രോ ഫീസ്, കവിയൂർ, മോന്താൽ , നാരായണൻ പറമ്പ്, എന്നീ ടൗണുകളും , കടകളും ശുചീകരിക്കും,

മെയ് 10 ന് ഞായറാഴ്ച പഞ്ചായത്തിലെ മുഴുവൻ വീടും , പരിസരവും ശുചീകരിക്കുമെന്നും,

പ്രസിഡന്റ് എൻ. അനൂപ് അറിയിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/356207/chokli-gram-panchayat-sets-a-model-for-pre-monsoon-cleaning-activities-cleanliness-hartal-on-may-9)