---
title: "തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് ഹരിത കർമസേനക്ക് സ്റ്റീൽ വാട്ടർ ബോട്ടിലുകൾ നൽകി കല്ലാച്ചി ജേസിഐ"
english_title: "Kallachi JCI donated steel water bottles to Trippangottur Panchayat Haritha Karma Sena"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/356151/kallachi-jci-donated-steel-water-bottles-to-trippangottur-panchayat-haritha-karma-sena"
published_at: "2026-04-29T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f1b686792d9_Untitled-6_copy.jpg"
keywords: []
---

# തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് ഹരിത കർമസേനക്ക് സ്റ്റീൽ വാട്ടർ ബോട്ടിലുകൾ നൽകി കല്ലാച്ചി ജേസിഐ

> **Lead Summary:** പാനൂർ : ഹരിത കർമ്മ സേനയ്ക്ക് ജെസിഐയുടെ സ്നേഹസമ്മാനംതൃപ്പങ്ങോട്ടൂർ പഞ്ചായത്ത് ഹരിത കർമ്മ സേനയ്ക്ക് ജേസിഐ കല്ലാച്ചിയുടെ സ്നേഹാദരവ്.പഞ്ചായത്ത് ഹാളിൽ വെച്ച് ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള സ്റ്റീൽ വാട്ടർ ബോട്ടിലുകൾ വിതരണം ചെയ്തു.

## Article Content

പാനൂർ : ഹരിത കർമ്മ സേനയ്ക്ക് ജെസിഐയുടെ സ്നേഹസമ്മാനംതൃപ്പങ്ങോട്ടൂർ പഞ്ചായത്ത് ഹരിത കർമ്മ സേനയ്ക്ക് ജേസിഐ കല്ലാച്ചിയുടെ സ്നേഹാദരവ്.പഞ്ചായത്ത് ഹാളിൽ വെച്ച് ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള സ്റ്റീൽ വാട്ടർ ബോട്ടിലുകൾ വിതരണം ചെയ്തു.

ജൂനിയർ ചേമ്പർ ഇൻറർനാഷണൽ സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യമാണ് നൽകുന്നത്. ജെസി ഐ കല്ലാച്ചിക്ക് വേണ്ടി കോപ്പർ കിച്ചൻ റസ്റ്റോറൻറ് മാനേജിങ് ഡയറക്ടർ സാജിദ് കൊയിലോത്താണ് ബോട്ടിലുകൾ സ്പോൺസർ ചെയ്തത്. കോപ്പർ കിച്ചൻ എന്നും ജെസിഐയുടെ ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികൾ ആവാറുണ്ട്.

ബോട്ടിലുകളുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ഗഫൂർ മൂലശ്ശേരി നിർവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി പ്രസാദ് , ജെസി ഐ കല്ലാച്ചി പ്രസിഡണ്ട് ജെസി ഷബാന എൻ കെ സന്ദേശം നൽകി.വാർഡ് മെമ്പർമാർ മറ്റ് ഭാരവാഹികൾ പങ്കെടുത്തു. ജെസി ഐ കല്ലാച്ചി ട്രഷറർ ഡോക്ടർ അബൂബക്കർ ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം ഡയറക്ടർ ജെസി അരുൺ ലാൽ, സാജിത, ഹസീന, ഫൗസിയ തുടങ്ങിയവർ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/356151/kallachi-jci-donated-steel-water-bottles-to-trippangottur-panchayat-haritha-karma-sena)