---
title: "തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് 4 കുട്ടികൾക്ക് പരിക്ക് ; അടുത്ത മാസം വിദേശത്തേക്ക് പോകാനിരിക്കെ  യുവാവ് മിന്നലേറ്റ് മരിച്ചു"
english_title: "4 children injured in lightning strike while playing cricket in Thrissur; Youth dies after being struck by lightning while planning to go abroad next month"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/356066/4-children-injured-in-lightning-strike-while-playing-cricket-in-thrissur-youth-dies-after-being-struck-by-lightning-while-planning-to-go-abroad-next-month"
published_at: "2026-04-29T08:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f177f33ab32_Untitled-1_copy.jpg"
keywords: []
---

# തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് 4 കുട്ടികൾക്ക് പരിക്ക് ; അടുത്ത മാസം വിദേശത്തേക്ക് പോകാനിരിക്കെ  യുവാവ് മിന്നലേറ്റ് മരിച്ചു

> **Lead Summary:** സംസ്ഥാനത്ത് വേനൽമഴ ശക്തമായതിനൊപ്പം പലയിടത്തും ഇടിമിന്നലേറ്റുള്ള അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൃശൂർ വെങ്ങിണിശ്ശേരിയിയിൽ കളിക്കുന്നതിനിടെ 4 കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്. ക്രിക്കറ്റ് കളിക്കുന്നത്തിനിടെ വൈകിട്ട് 5.30 ഓടെയാണ് കുട്ടികൾക്ക് ഇടിമിന്നലേറ്റത്.

## Article Content

സംസ്ഥാനത്ത് വേനൽമഴ ശക്തമായതിനൊപ്പം പലയിടത്തും ഇടിമിന്നലേറ്റുള്ള അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൃശൂർ വെങ്ങിണിശ്ശേരിയിയിൽ കളിക്കുന്നതിനിടെ 4 കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്. ക്രിക്കറ്റ് കളിക്കുന്നത്തിനിടെ വൈകിട്ട് 5.30 ഓടെയാണ് കുട്ടികൾക്ക് ഇടിമിന്നലേറ്റത്.

പത്തിലേറെ കുട്ടികൾ കളിക്കാൻ ഉണ്ടായിരുന്നു. ഇതിൽ ജിഷ്ണു, ശിവകൃഷ്ണ, അക്ഷര, സച്ചു എന്നീ കുട്ടികൾക്കാണ് പരിക്കേറ്റത്. പത്തിനും 15നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് ഇവർ. ഇതിൽ ശിവകൃഷ്ണയ്ക്ക് കാലിന് കാര്യമായി പൊള്ളലേറ്റു. വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ ദയ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് ആസിഫ് അഷറഫ് (23 ) ആണ് മരിച്ചത്. പുത്തൻകാവ് പളളി ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കാൻ എത്തിയതായിരുന്നു. ഇതിനിടെ ഇടിമിന്നൽ ഏൽക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമായി. അടുത്ത മാസം വിദേശത്തേക്ക് തിരിച്ചുപോകാനിരിക്കെയാണ് അപകടം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/356066/4-children-injured-in-lightning-strike-while-playing-cricket-in-thrissur-youth-dies-after-being-struck-by-lightning-while-planning-to-go-abroad-next-month)