---
title: "കണ്ണൂരിൽ പഴക്കടയിലും, മസ്ജിദിലും മൂർഖൻ പാമ്പ്"
english_title: "Cobra found in fruit shop and mosque in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/356037/cobra-found-in-fruit-shop-and-mosque-in-kannur"
published_at: "2026-04-28T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f0d09f54a5e_Untitled-2_copy.jpg"
keywords: []
---

# കണ്ണൂരിൽ പഴക്കടയിലും, മസ്ജിദിലും മൂർഖൻ പാമ്പ്

> **Lead Summary:** കണ്ണൂർ താഴെ ചൊവ്വയിലെ പഴക്കടയിലെ ഇരുട്ടുമുറിയിലാണ് മൂർഖനെ കണ്ടത്. പഴം വാങ്ങാനെത്തിയ ചില്ലറ കച്ചവടക്കാർ തലനാരിഴയ്ക്കാണ് കടിയേൽക്കാതെ രക്ഷപ്പെട്ടത്. പഴക്കുലകൾ മാറ്റുന്നതിനിടയിലാണ് പാമ്പിനെ കണ്ടെത്തിയത്. വനംവകുപ്പ് റസ്ക്യു വിഭാഗം എത്തി ഉഗ്രവിഷമുള്ള പാമ്പിനെ പിടികൂടി.കണ്ണൂർ നഗരത്തിൽസ്റ്റേറ്റ് ബാങ്കിന് സമീപത്തെ മസ്ജിദിൽ നിന്ന് മൂർഖനെ പിടികൂടി. രാത്രി 7 മണിയോടെ പ്രാർത്ഥനയ്ക്ക് എത്തിയവരാണ് പാമ്പിനെ കണ്ടത്. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടുകയായിരുന്നു

## Article Content

കണ്ണൂർ താഴെ ചൊവ്വയിലെ പഴക്കടയിലെ ഇരുട്ടുമുറിയിലാണ് മൂർഖനെ കണ്ടത്. പഴം വാങ്ങാനെത്തിയ ചില്ലറ കച്ചവടക്കാർ തലനാരിഴയ്ക്കാണ് കടിയേൽക്കാതെ രക്ഷപ്പെട്ടത്. പഴക്കുലകൾ മാറ്റുന്നതിനിടയിലാണ് പാമ്പിനെ കണ്ടെത്തിയത്. വനംവകുപ്പ് റസ്ക്യു വിഭാഗം എത്തി ഉഗ്രവിഷമുള്ള പാമ്പിനെ പിടികൂടി.കണ്ണൂർ നഗരത്തിൽസ്റ്റേറ്റ് ബാങ്കിന് സമീപത്തെ മസ്ജിദിൽ നിന്ന് മൂർഖനെ പിടികൂടി. രാത്രി 7 മണിയോടെ പ്രാർത്ഥനയ്ക്ക് എത്തിയവരാണ് പാമ്പിനെ കണ്ടത്. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടുകയായിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/356037/cobra-found-in-fruit-shop-and-mosque-in-kannur)