---
title: "മൊകേരി എ.കെ.ജി നഗറിലെ വൈബ്രൻ്റ് വനിതാ ബാൻ്റ് ട്രൂപ്പിൻ്റെ ഒന്നാം വാർഷികം ആഘോഷിച്ചു."
english_title: "The first anniversary of the *Vibrant Women's Band Troupe in Mokeri A.K.G. Nagar was celebrated."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/356031/the-first-anniversary-of-the-vibrant-womens-band-troupe-in-mokeri-akg-nagar-was-celebrated"
published_at: "2026-04-28T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f0c69419793_vbvb.jpg"
keywords: []
---

# മൊകേരി എ.കെ.ജി നഗറിലെ വൈബ്രൻ്റ് വനിതാ ബാൻ്റ് ട്രൂപ്പിൻ്റെ ഒന്നാം വാർഷികം ആഘോഷിച്ചു.

> **Lead Summary:** പാനൂർ : എ.കെ. ജി സ്മാരക വായനശാല ഒരുമ വനിതാവേദിയാണ് പരിപാടിക്ക് നേതൃത്വം നല്കിയത്.അതിജീവനത്തിൻ്റേയും ഉയിർത്തെഴുന്നേല്‌പിൻ്റേയുംപുതു ഗാഥകൾ രചിച്ച് മനകരുത്തിൻ്റേയും ഇച്ഛാശക്തിയുടേയും പ്രതീകമായ് കൂരാറ എ.കെ ജി.നഗറിൽ രൂപം കൊണ്ട ഇരുപത്തിനാല് വനിതകളുടെ ബാൻ്റ് ട്രൂപ്പാണ് ഒരു വർഷം കൊണ്ട് ഒരുപാട് വേദികളിലും വീഥികളിലും ബാൻ്റ് മേളത്തിൻ്റെ താള പെരുമയിൽ പുതിയ അടയാളപ്പെടുത്തലുമായ് കണ്ണൂർ ജില്ലയിലെ സ്ത്രീ ശാക്തീകരണ പ്രക്രിയയ്ക്ക്മുതൽകൂട്ടായ് ഉയർന്ന് വന്നത്.

## Article Content

പാനൂർ : എ.കെ. ജി സ്മാരക വായനശാല ഒരുമ വനിതാവേദിയാണ് പരിപാടിക്ക് നേതൃത്വം നല്കിയത്.അതിജീവനത്തിൻ്റേയും ഉയിർത്തെഴുന്നേല്‌പിൻ്റേയുംപുതു ഗാഥകൾ രചിച്ച് മനകരുത്തിൻ്റേയും ഇച്ഛാശക്തിയുടേയും പ്രതീകമായ് കൂരാറ എ.കെ ജി.നഗറിൽ രൂപം കൊണ്ട ഇരുപത്തിനാല് വനിതകളുടെ ബാൻ്റ് ട്രൂപ്പാണ് ഒരു വർഷം കൊണ്ട് ഒരുപാട് വേദികളിലും വീഥികളിലും ബാൻ്റ് മേളത്തിൻ്റെ താള പെരുമയിൽ പുതിയ അടയാളപ്പെടുത്തലുമായ് കണ്ണൂർ ജില്ലയിലെ സ്ത്രീ ശാക്തീകരണ പ്രക്രിയയ്ക്ക്മുതൽകൂട്ടായ് ഉയർന്ന് വന്നത്.

ദുരിതപൂർണ്ണമായ ജീവിതം സമ്മാനിച്ച തീരാത്ത ദുഃഖവും തോരാത്ത കണ്ണീരും വകഞ്ഞു മാറ്റി കുതിക്കാൻ തീരുമാനിച്ചവർ.അണിയറയിലെ കരിപുരണ്ട അകത്തളങ്ങളിൽ നിന്നുംപൊതുവീഥിയിലേക്ക് ആർജ്ജവത്തോടെ മാർച്ച് ചെയ്ത് ചിട്ടയോടെ മുന്നേറി പോയകാല അനുഭവ സാക്ഷ്യവുമായാണ്പെൺ കരുത്തിന് മാതൃകയായത്.

സ്ത്രീശാക്തീകരണത്തിന് വനിതാ സംരംഭങ്ങൾ ആരംഭിക്കുക യെന്ന കേരളസർക്കാറിൻ്റെ പ്രഖ്യാപിത ലക്ഷ്യത്തിൻ്റെ ഭാഗമായ് മൊകേരി ഗ്രാമപഞ്ചായത്തിൻ്റെ സാമ്പത്തീക സഹായത്തോടെയാണ് ബാൻ്റ് ടീം രൂപം കൊണ്ടത്.പട്ടാള ചിട്ടയോടെ സ്വയം സജ്ജമായി പെൺപടയായ് പരിണമിച്ച വൈബ്രൻ്റ് വനിതാ ബാൻ്റ് ട്രൂപ്പ് ഇന്ന്മൊകേരിക്ക് അഭിമാനമായ് മാറിയിരിക്കുന്നു.

പാനൂർ മേഖലയിലെ മുപ്പതിൽപരം തെരുവീഥികളിലും വേദികളിലും ബാൻ്റ് ട്രൂപ്പിന് മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചതിൻ്റെ സന്തോഷത്തിലും ആവേശത്തിലുമാണ് ടീം അംഗങ്ങൾ ഒന്നാം വാർഷികം ആഘോഷിച്ചത്.

മൊകേരി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് അംഗവും ബാൻ്റ് ട്രൂപ്പ് സെക്രട്ടറിയുമായ വിജിന. കെ. എൻ. അദ്ധ്യക്ഷതവഹിച്ച പരിപാടി പാനൂർബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രസീത .എൻ. ഉദ്ഘാടനം ചെയ്തു.വൈബ്രൻ്റ് ടീം മാനേജർ സിന്ധു കെ.പി സ്വാഗതം പറഞ്ഞു.പാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ. പ്രസന്നി , മുൻപഞ്ചായത്ത് പ്രസിഡണ്ട് പി.വത്സൻ,

ഐ. ആർ പി . സി . പാനൂർ സോണൽ കൺവീനർ എ.പ്രദീപൻ, സി. പി. എം. ലോക്കൽ സെക്രട്ടറി എ. ദിനേശൻ, ബാൻ്റ് ട്രൂപ്പ് പരിശീലകൻ കെ പ്രമോദൻ, കെ.രാജീവൻ,പി.സി. രാജൻ, എൻ.വി. ഷാജി, സുമരാജീവൻ, എന്നിവർ ആശംസ പ്രസംഗം നടത്തി.

ചടങ്ങിൽ വെച്ച്

ഐ. ആർ.പി.സി. മൊകേരി സോണൽ കമ്മിറ്റിക്ക് വൈബ്രൻ്റ് ബാൻ്റ് ടീമിൻ്റെ ഉപഹാരമായ് നല്കിയ വീൽചെയർ

ഐ. ആർ.പി.സി. പാനൂർ സോണൽ കൺവീനർ എ. പ്രദീപൻ. ഏറ്റുവാങ്ങി.

ചടങ്ങിൽ വെച്ച് നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ കണ്ണൂരിൻ്റെ സ്നേഹോപഹാരം ബവിജേഷ് മാസ്റ്റർ വൈബ്രൻ്റ് ബാൻ്റ് ട്രൂപ്പിന് കൈമാറി.

വൈബ്രൻ്റ് ബാൻ്റ് ടീം ക്യാപ്റ്റൻ ശ്രീജിന രാജീവൻ നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/356031/the-first-anniversary-of-the-vibrant-womens-band-troupe-in-mokeri-akg-nagar-was-celebrated)