---
title: "മാങ്ങാട്ടിടത്ത് കൂത്ത്പറമ്പ് സി.ഐ ഉൾപ്പടെയുള്ള  പൊലീസ് സംഘത്തെ അക്രമിച്ച കേസിൽ 3 സി പി എം പ്രവർത്തകർക്ക് 4 വർഷം തടവും 25,000 പിഴയും"
english_title: "3 CPM activists sentenced to 4 years in prison and 25,000 fine for attacking a police team including a CI in Mangattidam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/356017/3-cpm-activists-sentenced-to-4-years-in-prison-and-25000-fine-for-attacking-a-police-team-including-a-ci-in-mangattidam"
published_at: "2026-04-28T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f0a2c6b5535_images.jfif"
keywords: []
---

# മാങ്ങാട്ടിടത്ത് കൂത്ത്പറമ്പ് സി.ഐ ഉൾപ്പടെയുള്ള  പൊലീസ് സംഘത്തെ അക്രമിച്ച കേസിൽ 3 സി പി എം പ്രവർത്തകർക്ക് 4 വർഷം തടവും 25,000 പിഴയും

> **Lead Summary:** പൊലീസ് സംഘത്തെ ആക്രമിച്ച കേസിൽ 3 സിപിഎം പ്രവർത്തകർക്കു അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി ടിറ്റി ജോർജ് 4 വർഷം തടവിനും 25,000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു. വിവിധ വകുപ്പുകൾ പ്രകാരം അഞ്ചര വർഷം തടവു വിധിച്ചെങ്കിലും ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.

## Article Content

പൊലീസ് സംഘത്തെ ആക്രമിച്ച കേസിൽ 3 സിപിഎം പ്രവർത്തകർക്കു അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി ടിറ്റി ജോർജ് 4 വർഷം തടവിനും 25,000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു. വിവിധ വകുപ്പുകൾ പ്രകാരം അഞ്ചര വർഷം തടവു വിധിച്ചെങ്കിലും ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.

2015 നവംബർ 3ന് രാത്രി 9.15 നാണു കേസിനാസ്‌പദമായ സംഭവം. മാങ്ങാട്ടിടം കിണറ്റിൻ്റവിട സിപിഎം - ബിജെപി പ്രവർത്ത കർ തമ്മിൽ സംഘർഷം നടക്കുമ്പോഴെത്തിയ അന്നത്തെ കൂത്തുപറമ്പ് സിഐ പ്രേംസദന്റെനേതൃത്വത്തിലുള്ള പൊലീസുകാരെ ആക്രമിക്കുകയും, പൊലീസ് ജീപ്പ് തകർക്കുകയും ചെയ്തെന്നാണു കേസ്.

സിപിഎം പ്രവർത്തകരായ ആമ്പിലാട് സങ്കീർത്തനം വീട്ടിൽ ബാബു (50), കൈതച്ചാൽ കലശ പ്പറമ്പത്ത് വീട്ടിൽ പത്മനാഭൻ (58), കൈതേരി വീട്ടിൽ കെ.നിജിൽ (43) എന്നിവരെയാണു ശിക്ഷിച്ചത്.

സംഭവത്തിൽ സിഐ പ്രേംസദൻ്റെ കൈക്ക് സാരമായി പരുക്കേറ്റിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ബി.എസ്.ജയശ്രീ ഹാജരായി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/356017/3-cpm-activists-sentenced-to-4-years-in-prison-and-25000-fine-for-attacking-a-police-team-including-a-ci-in-mangattidam)