---
title: "ആന്ധ്രപ്രദേശിൽ വ്യവസായിയെ തട്ടിക്കൊണ്ട് പോകലും, മോഷണവും ; മൻസൂർ വധക്കേസ് പ്രതിയായ പുല്ലൂക്കര സ്വദേശി അറസ്റ്റിൽ, മറ്റൊരു പ്രതിക്ക് പിന്നാലെ പൊലീസ്"
english_title: "Kidnapping and theft of a businessman in Andhra Pradesh; Mansoor murder case accused from Pullukkara arrested, police after another accused"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/355881/kidnapping-and-theft-of-a-businessman-in-andhra-pradesh-mansoor-murder-case-accused-from-pullukkara-arrested-police-after-another-accused"
published_at: "2026-04-28T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f0300050d0c_police.1697912334.jpg"
keywords: []
---

# ആന്ധ്രപ്രദേശിൽ വ്യവസായിയെ തട്ടിക്കൊണ്ട് പോകലും, മോഷണവും ; മൻസൂർ വധക്കേസ് പ്രതിയായ പുല്ലൂക്കര സ്വദേശി അറസ്റ്റിൽ, മറ്റൊരു പ്രതിക്ക് പിന്നാലെ പൊലീസ്

> **Lead Summary:** പാനൂർ :ആന്ധ്രാപ്രദേശിൽമോഷണവും തട്ടിക്കൊണ്ടു പോകലും നടത്തിയ സംഭവത്തിൽ മൻസൂർ വധക്കേസ് പ്രതി ആന്ധ്ര പൊലിസിൻ്റെ പിടിയിലായി.

## Article Content

പാനൂർ :ആന്ധ്രാപ്രദേശിൽമോഷണവും തട്ടിക്കൊണ്ടു പോകലും നടത്തിയ സംഭവത്തിൽ മൻസൂർ വധക്കേസ് പ്രതി ആന്ധ്ര പൊലിസിൻ്റെ പിടിയിലായി.

മൻസൂർ വധക്കേസിലെ ഒന്നാം പ്രതി പുല്ലൂക്കരയിലെ കെ.കെ ഷിനോസ് (35)നെയാണ് ആന്ധ്ര പൊലിസ് വലയിലാക്കിയത്‌. ഇയാളെ ആന്ധ്രയിലെത്തിച്ച് റിമാന്റു ചെയ്തു.

മൻസൂർ വധകേസിലെ മറ്റൊരു പ്രതി പുല്ലൂക്കരയിലെ കെ.പി ഷുഹൈൽ (38) ഈ കേസിൽ ഒളിവിലാണ്. ഷുഹൈലിന് വേണ്ടി പൊലിസ് അന്വേഷണം

ഊർജിതമാക്കി. ഇയാളെ പിടികൂടാൻ ആന്‌ധ്ര പൊലീസ് കേരള പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. ആന്ധ്ര സത്യസായി ജില്ലയിലെ കനകാപള്ളി, കിയാ പൊലിസ് സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണവും വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടി യെടുത്ത സംഭവത്തിലുമാണ് ആന്ധ്രപ്രദേശ് പൊലിസ് ചൊക്ലിയിലെത്തി പ്രതിയെ പിടികൂടിയത്.

സംഭവത്തിന് പിന്നിൽ മലയാളികളാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഫോൺ ലോക്കേഷൻ തേടി പൊലിസ് ചൊക്ലിയിലെത്തിയത്. മൻസൂർ വധക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിക ളാണിവർ. 5 കോടിയോളം രൂപ തട്ടിയെന്നും, കുഴൽപ്പണമാണിതെന്നുമുളള വിവരങ്ങളുമുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/355881/kidnapping-and-theft-of-a-businessman-in-andhra-pradesh-mansoor-murder-case-accused-from-pullukkara-arrested-police-after-another-accused)