---
title: "നിർബന്ധിതമായി വാഹനങ്ങൾ തടയില്ല ; നാളത്തെ ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് ദളിത് സംഘടനകൾ"
english_title: "Vehicles will not be forcibly stopped; Dalit organizations ask the public to cooperate with tomorrow's hartal"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/355815/vehicles-will-not-be-forcibly-stopped-dalit-organizations-ask-the-public-to-cooperate-with-tomorrows-hartal"
published_at: "2026-04-27T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef58c03cb7d_Untitled-2_copy.jpg"
keywords: []
---

# നിർബന്ധിതമായി വാഹനങ്ങൾ തടയില്ല ; നാളത്തെ ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് ദളിത് സംഘടനകൾ

> **Lead Summary:** കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാന ഹർത്താലിന് ആഹ്വാനം നൽകി ദളിത് സംഘടനകൾ. 52 ദളിത് സംഘടനകളുടെ സഹകരണത്തോടെയാണ് ഹർത്താൽ സംഘടിപ്പിക്കുന്നത്. നിർബന്ധിതമായി വാഹനങ്ങൾ തടയില്ലെന്നും ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും നിതിൻ രാജ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.

## Article Content

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാന ഹർത്താലിന് ആഹ്വാനം നൽകി ദളിത് സംഘടനകൾ. 52 ദളിത് സംഘടനകളുടെ സഹകരണത്തോടെയാണ് ഹർത്താൽ സംഘടിപ്പിക്കുന്നത്. നിർബന്ധിതമായി വാഹനങ്ങൾ തടയില്ലെന്നും ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും നിതിൻ രാജ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.

രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ. ജസ്റ്റിസ് ഫോർ നിതിൻരാജ് ആക്ഷൻ ‍കൗൺസിലും ദലിത് ആദിവാസി സംഘടനകളുമാണ് ഹർത്താൽ നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/355815/vehicles-will-not-be-forcibly-stopped-dalit-organizations-ask-the-public-to-cooperate-with-tomorrows-hartal)