---
title: "മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം,  ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു ; മരിച്ചവരുടെ എണ്ണം 17 ആയി"
english_title: "Mundathikode fireworks tragedy: One more person dies while undergoing treatment; death toll rises to 17"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/355696/mundathikode-fireworks-tragedy-one-more-person-dies-while-undergoing-treatment-death-toll-rises-to-17"
published_at: "2026-04-27T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eefb1665cf8_bvbvbvbv.jpg"
keywords: []
---

# മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം,  ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു ; മരിച്ചവരുടെ എണ്ണം 17 ആയി

> **Lead Summary:** തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയുണ്ടായിരുന്ന തൃശ്ശൂർ സ്വദേശി രാകേഷാണ് മരിച്ചത്. രാകേഷ് 85 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഇതോടെ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി.

## Article Content

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയുണ്ടായിരുന്ന തൃശ്ശൂർ സ്വദേശി രാകേഷാണ് മരിച്ചത്. രാകേഷ് 85 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഇതോടെ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി.

എടപ്പാൾ സ്വദേശിയായ ഉണ്ണികൃഷ്ണൻ ഇന്നലെ മരിച്ചിരുന്നു. വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് കരാറുകാരൻ മുണ്ടത്തിക്കോട് സതീശനും കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/355696/mundathikode-fireworks-tragedy-one-more-person-dies-while-undergoing-treatment-death-toll-rises-to-17)