---
title: "സിപിഎം ചമ്പാട് യുപി നഗർ ബ്രാഞ്ച് ഓഫീസിന് വേണ്ടി നിർമ്മിച്ച യൂ പി ദാമു സ്മാരക മന്ദിരം താഴെ ചമ്പാട് യു.പി നഗറിൽ പ്രവർത്തനമാരംഭിച്ചു."
english_title: "The UP Damu Memorial Hall, built for the CPM Chambad UP Nagar branch office, has begun operations in Chambad UP Nagar"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/355689/the-up-damu-memorial-hall-built-for-the-cpm-chambad-up-nagar-branch-office-has-begun-operations-in-chambad-up-nagar"
published_at: "2026-04-27T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eef697c9c85_Untitled-3_copy.jpg"
keywords: []
---

# സിപിഎം ചമ്പാട് യുപി നഗർ ബ്രാഞ്ച് ഓഫീസിന് വേണ്ടി നിർമ്മിച്ച യൂ പി ദാമു സ്മാരക മന്ദിരം താഴെ ചമ്പാട് യു.പി നഗറിൽ പ്രവർത്തനമാരംഭിച്ചു.

> **Lead Summary:** ചമ്പാട്: സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ചമ്പാട് ലോക്കൽ സെക്രട്ടറി കെ ജയരാജൻ അധ്യക്ഷനായി. സ്മാരക മന്ദിരത്തിൽ മേഖലയിലെ മുതിർന്ന പാർട്ടിയംഗം കെ ബാലൻ സിപിഐ എം പതാകയും, പാനൂർ ബ്ലോക്ക് സെക്രട്ടറി കിരൺ കരുണാകരൻ ഡിവൈഎഫ്ഐ പതാകയും ഉയർത്തി.

## Article Content

ചമ്പാട്: സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ചമ്പാട് ലോക്കൽ സെക്രട്ടറി കെ ജയരാജൻ അധ്യക്ഷനായി. സ്മാരക മന്ദിരത്തിൽ മേഖലയിലെ മുതിർന്ന പാർട്ടിയംഗം കെ ബാലൻ സിപിഐ എം പതാകയും, പാനൂർ ബ്ലോക്ക് സെക്രട്ടറി കിരൺ കരുണാകരൻ ഡിവൈഎഫ്ഐ പതാകയും ഉയർത്തി.

കോടിയേരി ബാലകൃഷ്ണൻ സ്മാരക ഹാൾ ജില്ലാ സെക്രട്ടറിയേറ്റംഗം എം സുരേന്ദ്രനും, പി പി കുഞ്ഞിക്കണ്ണൻ സ്മാരക ഹാൾ പാനൂർ ഏരിയ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ളയും ഉദ്ഘാടനം ചെയ്തു. രക്തസാക്ഷി ഫോട്ടോ അനാഛാദനം കെ കെ പവിത്രനും, സി കെ അശോകൻ, ടി ദാസൻ എന്നിവരുടെ ഫോട്ടോ അനാഛാദനം ഇ വിജയനും നിർവഹിച്ചു.

എതിരാളികളുടെ അക്രമത്തിനിരയായി പരിക്കുപറ്റിയ പാർട്ടി പ്രവർത്തകരെ ജില്ലാ സെക്രട്ടറി യേറ്റംഗം കാരായി രാജൻ ആദരിച്ചു. രക്തസാക്ഷി യു പി ദാമുവിൻ്റെ ഭാര്യ സരോജിനിയെയും, മന്ദിരം പണിയാനായി ഭൂമി വിട്ടു നൽകിയ മുരിക്കോൾ പ്രേമയെയും, അസാമാന്യ ഓർമ്മശക്തി പ്രകടമാക്കുന്ന അത്ഭുത ബാലൻ സമാനെയും ആദരിച്ചു.

യൂപി ദാമു രക്ത സാക്ഷീ ദിനാചരണത്തിൻ്റെ ഭാഗമായി സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയും താഴെ ചമ്പാട് കേന്ദ്രീകരിച്ചു റെഡ് വളണ്ടിയർ മാർച്ചോടെ യുള്ള ബഹുജന പ്രകടനവും നടന്നു. കെ പി ശശി സ്വാഗതവും, യൂപിനഗർ ബ്രാഞ്ച് സെക്രട്ടറി ജിഷാന്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/355689/the-up-damu-memorial-hall-built-for-the-cpm-chambad-up-nagar-branch-office-has-begun-operations-in-chambad-up-nagar)