---
title: "ഇലക്ഷൻ ഫലപ്രഖ്യാപനം  കണ്ടറിയേണ്ടി വരും ; കൊളവല്ലൂരിലും  5  ഐസ്ക്രീം ബോംബുകളും, ഒരു നാടൻ ബോംബും കണ്ടെത്തി."
english_title: "Election results to be announced; 5 ice cream bombs and one homemade bomb found in Kolavallur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/355526/election-results-to-be-announced-5-ice-cream-bombs-and-one-homemade-bomb-found-in-kolavallur"
published_at: "2026-04-26T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69edc2e0494e4_Untitled-5_copy.jpg"
keywords: []
---

# ഇലക്ഷൻ ഫലപ്രഖ്യാപനം  കണ്ടറിയേണ്ടി വരും ; കൊളവല്ലൂരിലും  5  ഐസ്ക്രീം ബോംബുകളും, ഒരു നാടൻ ബോംബും കണ്ടെത്തി.

> **Lead Summary:** പാനൂർ: ഇലക്ഷൻ ഫലപ്രഖ്യപനത്തിന് ദിവസങ്ങൾ മാത്രമിരിക്കെകൊളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പൊയിലൂർ, മേപ്പാട് ബോംബ് ശേഖരം കണ്ടെത്തി.5 ഐസ് ക്രീം ബോംബും ഒരു നാടൻ ബോംബുമാണ് കണ്ടെത്തിയത്.

## Article Content

പാനൂർ: ഇലക്ഷൻ ഫലപ്രഖ്യപനത്തിന് ദിവസങ്ങൾ മാത്രമിരിക്കെകൊളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പൊയിലൂർ, മേപ്പാട് ബോംബ് ശേഖരം കണ്ടെത്തി.5 ഐസ് ക്രീം ബോംബും ഒരു നാടൻ ബോംബുമാണ് കണ്ടെത്തിയത്.

തെങ്ങിൻ തോട്ടത്തിൽ ബക്കറ്റിൽ പൂഴി നിറച്ച് സൂക്ഷിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ അഖിലിന്റെ നേതൃത്വത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്.

എന്നാൽ ഇത് ബോംബാണോ എന്ന് ബോംബ് സ്ക്വാഡിന്റെ പരിശോധനയിൽ മാത്രമെ വ്യക്തമാകൂ.കഴിഞ്ഞ ദിവസം പാനൂർ സ്റ്റേഷൻ പരിധിയിൽ മേലെ പൂക്കോം ചിത്രവയലിൽ നിന്നും ബോംബുകൾ കണ്ടെത്തിയിരുന്നു.2 സ്റ്റീൽ ബോബും, 1 നാടൻ ബോംബുമാണ് അവിടെ നിന്നും കണ്ടെത്തിയത്. ഇവ ഉഗ്ര സ്ഫോടകശേഷിയുള്ളതായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/355526/election-results-to-be-announced-5-ice-cream-bombs-and-one-homemade-bomb-found-in-kolavallur)