---
title: "പേരാമ്പ്രയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം"
english_title: "Worker dies after falling from under-construction building in Perambra"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/355417/worker-dies-after-falling-from-under-construction-building-in-perambra"
published_at: "2026-04-25T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ecbe67baf48_Untitled-1_copy.jpg"
keywords: []
---

# പേരാമ്പ്രയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

> **Lead Summary:** പേരാമ്പ്രയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് വീണ് തൊഴിലാളി മരിച്ചു. വാല്യക്കോട് പുതുക്കുടി മീത്തൽ ഭാസ്കരൻ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.45-ഓടെയായിരുന്നു അപകടം.

## Article Content

പേരാമ്പ്രയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് വീണ് തൊഴിലാളി മരിച്ചു. വാല്യക്കോട് പുതുക്കുടി മീത്തൽ ഭാസ്കരൻ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.45-ഓടെയായിരുന്നു അപകടം.

പേരാമ്പ്ര പൈതോത്ത് റോഡിലെ പഴയ ബൈപ്പാസിന് സമീപം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ചുമർ കെട്ടുന്നതിനിടെ ഭാസ്കരൻ താഴേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ കൂടെയുണ്ടായിരുന്നവർ പേരാമ്പ്ര ഇ.എം.എസ്. സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/355417/worker-dies-after-falling-from-under-construction-building-in-perambra)