---
title: "കിഴക്കെ ചമ്പാട് ഋഷിക്കര വാലാൽ ശ്രീ ശാക്ത്യേയ ദേവി ക്ഷേത്രം പ്രതിഷ്ഠാവാർഷികം രണ്ട് ദിവസങ്ങളിലായി നടന്നു."
english_title: "The consecration anniversary of the Shree Shaktyeya Devi Temple in Rishikkara Valal, East Chambad was celebrated over two days."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/355347/the-consecration-anniversary-of-the-shree-shaktyeya-devi-temple-in-rishikkara-valal-east-chambad-was-celebrated-over-two-days"
published_at: "2026-04-25T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec665336e47_Untitled-6_copy.jpg"
keywords: []
---

# കിഴക്കെ ചമ്പാട് ഋഷിക്കര വാലാൽ ശ്രീ ശാക്ത്യേയ ദേവി ക്ഷേത്രം പ്രതിഷ്ഠാവാർഷികം രണ്ട് ദിവസങ്ങളിലായി നടന്നു.

> **Lead Summary:** ചമ്പാട്: കിഴക്കെ ചമ്പാട് ഋഷിക്കര വാലാൽ ശ്രീ ശാക്ത്യേയ ദേവി ക്ഷേത്രം പ്രതിഷ്ഠാവാർഷികം രണ്ട് ദിവസങ്ങളിലായി നടന്നു.ക്ഷേത്രം തന്ത്രി മിഥുൻ ഗുരിക്കളുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. 22 ന് വൈകീട്ട് ദീപാരധന, ശ്രീ ലളിതസഹസ്രനാമാർച്ചന

## Article Content

ചമ്പാട്: കിഴക്കെ ചമ്പാട് ഋഷിക്കര വാലാൽ ശ്രീ ശാക്ത്യേയ ദേവി ക്ഷേത്രം പ്രതിഷ്ഠാവാർഷികം രണ്ട് ദിവസങ്ങളിലായി നടന്നു.ക്ഷേത്രം തന്ത്രി മിഥുൻ ഗുരിക്കളുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. 22 ന് വൈകീട്ട് ദീപാരധന, ശ്രീ ലളിതസഹസ്രനാമാർച്ചന

​തിരുവാതിര, പ്രാദേശിക കലാകാരികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികളും നടന്നു.23 ന് രാവിലെ 8 മണിക്ക് ഗണപതി ഹോമം,9 മണിക്ക് ഭഗവതി സേവ,11 മണിക്ക് കവിത ഹരീന്ദ്രൻ പള്ളൂറിന്റെ മുഖ്യ പ്രഭാഷണവുംനടന്നു. ജനാർദനൻ വാലാൽ, സഞ്ജീവ് കുമാർ വാലിശ്ശേരി എന്നിവർ സംസാരിച്ചു. ഉച്ചയ്ക്ക് പ്രസാദ ഊട്ടും നടന്നു.

​വൈകുന്നേരം 7 മണിക്ക് ശാക്ത്യേയ പൂജയോടു കൂടി ചടങ്ങുകൾ സമാപിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/355347/the-consecration-anniversary-of-the-shree-shaktyeya-devi-temple-in-rishikkara-valal-east-chambad-was-celebrated-over-two-days)