---
title: "ശക്തമായ കാറ്റിലും മഴയിലും പാനൂരിന്റെ കിഴക്കൻ മേഖലയിൽ വ്യാപക നാശം ; കെ.എസ്.ഇ.ബിക്കും നഷ്ടം ലക്ഷങ്ങൾ"
english_title: "Strong winds and rain cause widespread damage in eastern Panur; KSEB also suffers losses worth lakhs"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/355306/strong-winds-and-rain-cause-widespread-damage-in-eastern-panur-kseb-also-suffers-losses-worth-lakhs"
published_at: "2026-04-25T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec481de7cb5_Untitled-4_copy.jpg"
keywords: []
---

# ശക്തമായ കാറ്റിലും മഴയിലും പാനൂരിന്റെ കിഴക്കൻ മേഖലയിൽ വ്യാപക നാശം ; കെ.എസ്.ഇ.ബിക്കും നഷ്ടം ലക്ഷങ്ങൾ

> **Lead Summary:** പാനൂർ : വെള്ളിയാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും തൂവക്കുന്നിലും പരി സരത്തും വൻ നാശം. കടവത്തൂർ അർബൻ ബാങ്കിന്റെ തൂവക്കുന്ന് ശാഖ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂര 70 മീറ്ററി ലധികം ദൂരെ വീണു. തൊട്ടടുത്ത വീട്ടുകാർ പുറത്തുപോയിരു ന്നതിനാൽ അപകടം ഒഴിവായി.

## Article Content

പാനൂർ : വെള്ളിയാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും തൂവക്കുന്നിലും പരി സരത്തും വൻ നാശം. കടവത്തൂർ അർബൻ ബാങ്കിന്റെ തൂവക്കുന്ന് ശാഖ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂര 70 മീറ്ററി ലധികം ദൂരെ വീണു. തൊട്ടടുത്ത വീട്ടുകാർ പുറത്തുപോയിരു ന്നതിനാൽ അപകടം ഒഴിവായി.

പാനൂർ അഗ്നിരക്ഷാ സേനയും നാട്ടുകാരും രക്ഷാപ്രവർത്തന ങ്ങൾക്ക് നേതൃത്വം നൽകി.മരം പൊട്ടി വീണ് പാറാട് വൈദ്യുതി സെക്ഷൻ പരിധിയിൽ പത്തോളം വൈദ്യുതത്തൂണുകൾ തകർന്നു. 32 സ്ഥലങ്ങ ളിൽ വൈദ്യുതി ലൈനിൽ മരം പൊട്ടിവീണിട്ടുണ്ട്.

ഈസ്റ്റ് പാറാട്, വെള്ളക്കുന്ന്, താഴെ കുന്നോത്തുപറമ്പ്, ചെറു പറമ്പ്, മരുതോളിൽ പീടിക തു ടങ്ങിയ സ്ഥലങ്ങളിലാണ് മരം പൊട്ടിവീണത്. പലയിടങ്ങളിലും

വൈദ്യുതി ബന്ധം തകരാറിലായി. ഈസ്റ്റ് പാറാട്ട് ടി.പി.ജി.എം. യു.പി. സ്കൂൾ പരിസരത്തെ കോട്ടാളൻമുക്കിൽ മരം വീണ് മൂന്ന് വൈദ്യുതത്തൂണുകൾ തകർന്നു.

ഇതേ റോഡിൽ ചെറുപറമ്പ് ഫിനിക്സ് ലൈബ്രറിക്ക് മുൻവശം

തേക്ക് മരം പൊട്ടിവീണും വൈദ്യുതിബന്ധം തകരാറിലായി. പലയിടങ്ങളിലും വൈദ്യുതി ബന്ധം താറുമാറായി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/355306/strong-winds-and-rain-cause-widespread-damage-in-eastern-panur-kseb-also-suffers-losses-worth-lakhs)