---
title: "അഴിയൂർ സ്വദേശി കോട്ടയത്ത്‌ വെച്ച് ജുമാ നിസ്കാരത്തിനിടെ പള്ളിയിൽ കുഴഞ്ഞു  വീണു മരിച്ചു."
english_title: "A native of Azhiyur collapsed and died in a mosque during Friday prayers in Kottayam."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/355288/a-native-of-azhiyur-collapsed-and-died-in-a-mosque-during-friday-prayers-in-kottayam"
published_at: "2026-04-25T08:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec2f9d8520f_Untitled-3_copy.jpg"
keywords: []
---

# അഴിയൂർ സ്വദേശി കോട്ടയത്ത്‌ വെച്ച് ജുമാ നിസ്കാരത്തിനിടെ പള്ളിയിൽ കുഴഞ്ഞു  വീണു മരിച്ചു.

> **Lead Summary:** വടകര അഴിയൂർ സ്വദേശി കോട്ടയത്ത്‌ വെച്ച് മരണപ്പെട്ടു, വെള്ളിയാഴ്ച ജുമാ നിസ്കാരത്തിനിടെ പള്ളിയിൽ വെച്ച് തളർച്ച തോന്നുകയും ഉടൻ തന്നെ പള്ളിയിൽ ഉണ്ടായിരുന്നവർ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിക്കുകയുമായിരുന്നു.

## Article Content

വടകര അഴിയൂർ സ്വദേശി കോട്ടയത്ത്‌ വെച്ച് മരണപ്പെട്ടു, വെള്ളിയാഴ്ച ജുമാ നിസ്കാരത്തിനിടെ പള്ളിയിൽ വെച്ച് തളർച്ച തോന്നുകയും ഉടൻ തന്നെ പള്ളിയിൽ ഉണ്ടായിരുന്നവർ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിക്കുകയുമായിരുന്നു.

കോട്ടയത്ത്‌ കച്ചവടം നടത്തി വരികയായിരുന്ന അഴിയൂർ സ്വദേശി നൗഫൽ മുക്കാളി ആണ് മരണപ്പെട്ടത്. മുസ്‌ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും സജീവ പ്രവർത്തകനും മുക്കാളി ശാഖ ഭാരവാഹിയും ആയിരുന്നു. മുമ്പ് ബഹറിനിൽ പ്രവാസി ആയിരുന്നു..

നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം കോട്ടയം അറഫാ മസ്ജിദിൽ നിന്നും നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/355288/a-native-of-azhiyur-collapsed-and-died-in-a-mosque-during-friday-prayers-in-kottayam)