---
title: "ഗെയിം കളിക്കാൻ  മൊബൈൽ ഫോൺ കൊടുത്തില്ല ; അമ്മയുടെ  സാരിതുമ്പിൽ  തൂങ്ങി 14-കാരൻ ജീവനൊടുക്കി."
english_title: "14-year-old boy commits suicide by hanging himself from his mother's saree after not being given a mobile phone to play games"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/355234/14-year-old-boy-commits-suicide-by-hanging-himself-from-his-mothers-saree-after-not-being-given-a-mobile-phone-to-play-games"
published_at: "2026-04-24T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eb5826c263b_69eb3dcb22b08_suicide.jpg"
keywords: []
---

# ഗെയിം കളിക്കാൻ  മൊബൈൽ ഫോൺ കൊടുത്തില്ല ; അമ്മയുടെ  സാരിതുമ്പിൽ  തൂങ്ങി 14-കാരൻ ജീവനൊടുക്കി.

> **Lead Summary:** ഗെയിം കളിക്കാൻ അമ്മ മൊബൈൽ ഫോൺ നൽകാത്തതിനെ തുടർന്ന് 14 വയസ്സുകാരൻ ജീവനൊടുക്കി. കർണാടകയിലെ ഹുബ്ബള്ളി ഉദയനഗറിലാണ് നാടിനെ നടുക്കിയ സംഭവം. 14 വയസ്സുകാരനായ സമർഥ് ആണ് മരിച്ചത്. കുട്ടി ഫ്രീ ഫയർ എന്ന ഓൺലൈൻ ഗെയിമിന് അടിമയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

## Article Content

ഗെയിം കളിക്കാൻ അമ്മ മൊബൈൽ ഫോൺ നൽകാത്തതിനെ തുടർന്ന് 14 വയസ്സുകാരൻ ജീവനൊടുക്കി. കർണാടകയിലെ ഹുബ്ബള്ളി ഉദയനഗറിലാണ് നാടിനെ നടുക്കിയ സംഭവം. 14 വയസ്സുകാരനായ സമർഥ് ആണ് മരിച്ചത്. കുട്ടി ഫ്രീ ഫയർ എന്ന ഓൺലൈൻ ഗെയിമിന് അടിമയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

മൊബൈൽ ഫോണിൽ അമിതമായി ഗെയിം കളിക്കുന്ന ശീലം നിർത്തണമെന്ന് വീട്ടുകാർ സമർഥിനോട് പല തവണ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം രാത്രിയും അമ്മ ഗെയിം കളിക്കരുതെന്ന് ഉപദേശിച്ചു. ഇതിൽ മനംനൊന്ത കുട്ടി മുറിയിൽ കയറി അമ്മയുടെ സാരിയിൽ തൂങ്ങിമരിക്കുകയായിരുന്നു.

സംഭവത്തിൽ ഹുബ്ബള്ളിയിലെ കേശ്വാപുർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിലേക്ക് മാറ്റി. ഹുബ്ബള്ളി പൊലീസ് കമ്മീഷണർ എൻ. ശശികുമാർ കിംസ് ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/355234/14-year-old-boy-commits-suicide-by-hanging-himself-from-his-mothers-saree-after-not-being-given-a-mobile-phone-to-play-games)