---
title: "കൂത്ത്പറമ്പിലെ ലോട്ടറി തൊഴിലാളി സി. സുബീഷിന്റെ സത്യസന്ധതക്ക് നൂറ്  മാർക്ക് ;  റോഡിൽ നിന്നും കളഞ്ഞു കിട്ടിയ മൂന്ന് ലക്ഷം രൂപ ഉടമക്ക് തിരികെ നൽകി"
english_title: "Lottery worker C. Subeesh of Koothparamba gets 100 marks for honesty; Rs 3 lakh stolen from the road returned to owner"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/355183/lottery-worker-c-subeesh-of-koothparamba-gets-100-marks-for-honesty-rs-3-lakh-stolen-from-the-road-returned-to-owner"
published_at: "2026-04-24T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eb1f6061a4f_Untitled-6_copy.jpg"
keywords: []
---

# കൂത്ത്പറമ്പിലെ ലോട്ടറി തൊഴിലാളി സി. സുബീഷിന്റെ സത്യസന്ധതക്ക് നൂറ്  മാർക്ക് ;  റോഡിൽ നിന്നും കളഞ്ഞു കിട്ടിയ മൂന്ന് ലക്ഷം രൂപ ഉടമക്ക് തിരികെ നൽകി

> **Lead Summary:** (www.panoornews.in0റോഡിൽ നിന്നും കളഞ്ഞു കിട്ടിയ മൂന്ന് ലക്ഷത്തോളം രൂപ പൊലീസിൻ്റെ സാന്നിധ്യത്തിൽ ഉടമസ്‌ഥന് കൈമാറി ലോട്ടറി തൊഴിലാളിയായ യുവാവ് സമൂഹത്തിന് മാതൃകയായി.കൂത്തുപറമ്പ് അർബൻ ബാങ്ക് ജീവനക്കാരനായ സി.വി. ജിതേഷിൻ്റെ കൈവശമുണ്ടായിരുന്ന പണമാണ് കാർ യാത്രയ്ക്കിടെ നഷ്ടപ്പെട്ടത്.

## Article Content

(www.panoornews.in0റോഡിൽ നിന്നും കളഞ്ഞു കിട്ടിയ മൂന്ന് ലക്ഷത്തോളം രൂപ പൊലീസിൻ്റെ സാന്നിധ്യത്തിൽ ഉടമസ്‌ഥന് കൈമാറി ലോട്ടറി തൊഴിലാളിയായ യുവാവ് സമൂഹത്തിന് മാതൃകയായി.കൂത്തുപറമ്പ് അർബൻ ബാങ്ക് ജീവനക്കാരനായ സി.വി. ജിതേഷിൻ്റെ കൈവശമുണ്ടായിരുന്ന പണമാണ് കാർ യാത്രയ്ക്കിടെ നഷ്ടപ്പെട്ടത്.

റോഡിൽ നിന്നും കളഞ്ഞുകിട്ടിയ പണം ലോട്ടറി തൊഴിലാളിയായ സി. സുബീഷ് ഉടൻ മറ്റൊന്നും ആലോചിക്കാതെ കുത്തുപറമ്പ് ടൗൺ പൊലീസ് സ്‌റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. പൊലിസ് പണം കളഞ്ഞു കിട്ടിയ സ്ഥലത്തെ സി.സി ടി വി ക്യാമറ പരിശോധിച്ചതിനു ശേഷമാണ് ഉടമ സഞ്ചരിച്ച വാഹനം കണ്ടെത്തിയത്.

ഉടമയെയും പണം എൽപിച്ച സുബീഷിനെയും പൊലിസ് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് വ്യാഴാഴ്ച്ച പകൽ മാധ്യമങ്ങളുടെ മുൻപാകെ പണം കൈമാറിയത്.

സമൂഹത്തിൽ ഏറെ കഷ്ടപെട്ട് അന്നന്ന് ലോട്ടറി വിറ്റ് ജീവിക്കുന്നവരാണ് പാവപ്പെട്ട ലോട്ടറി തൊഴിലാളികൾ. മറ്റുള്ളവർക്ക് ഭാഗ്യം വിറ്റു ജീവിക്കുന്ന ഇവരോട് പലരും അവഗണനയോടെ മുഖം തിരിക്കാറാണ് പതിവ്. കടുത്ത ജീവിത പ്രതിസന്ധിയിലും നേരിൻ്റെ വഴിയിൽ നിന്നും വ്യതിചലിക്കാതെ നിർഭയം നടന്നു നീങ്ങിയ സുബീഷിനെ സോഷ്യൽ മീഡിയയയും നാട്ടുകാരും അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/355183/lottery-worker-c-subeesh-of-koothparamba-gets-100-marks-for-honesty-rs-3-lakh-stolen-from-the-road-returned-to-owner)